പ്രമോദ് കോട്ടൂളി ഫെയ്‌സ്ബുക്ക്
Kerala

'പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ല; എന്റെ പേര് എങ്ങനെ വന്നു എന്നറിയില്ല': പരാതിക്കാരൻ

പ്രമോദ് തന്റെ സുഹൃത്താണെന്നും അദ്ദേഹത്തിനെതിരെ ആർക്കും പരാതി നൽകിയിട്ടില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പിഎസ്‍സി കോഴ വിവാദത്തില്‍ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്‌. പ്രമോദ് തന്റെ സുഹൃത്താണെന്നും അദ്ദേഹത്തിനെതിരെ ആർക്കും പരാതി നൽകിയിട്ടില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി.

‘പ്രമോദ് എന്റെ നല്ല സുഹൃത്താണ്. പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ല. പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ല. എന്റെ പേര് എങ്ങനെ വന്നു എന്നതിൽ വ്യക്തതയില്ല. തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കും.’- ശ്രീജിത്ത് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോഴ വിവാദത്തിനു പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാണ് പ്രമോദിനെ പുറത്താക്കിയതെന്നാണ് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞത്. പിന്നാലെ അമ്മയ്ക്കും മകനുമൊപ്പം പരാതിക്കാരന്റെ വീട്ടിൽ പ്രമോദ് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT