പിഎസ് സി അഭിമുഖ തീയതി മാറ്റാന്‍ അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം ഫയല്‍ ചിത്രം
Kerala

പിഎസ് സി അഭിമുഖ തീയതി മാറ്റം: അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം, തപാല്‍, ഇ-മെയില്‍ അപേക്ഷകള്‍ ഇനി ഇല്ല

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അഭിമുഖം നിശ്ചയിച്ച തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അഭിമുഖം നിശ്ചയിച്ച തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഇതിന് ശേഷം തപാല്‍, ഇ-മെയില്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന് പിഎസ് സി അറിയിച്ചു.

അഭിമുഖ ദിവസം മറ്റു പിഎസ്‌സി പരീക്ഷയിലോ, സംസ്ഥാന, ദേശീയ തലത്തിലുള്ള മത്സര പരീക്ഷയിലോ, യൂണിവേഴ്‌സിറ്റി പരീക്ഷയിലോ പങ്കെടുക്കേണ്ടിവരുന്ന ഉദ്യോഗാര്‍ത്ഥിക്ക് അഭിമുഖ തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സ്വന്തം പ്രൊഫൈല്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ റിക്വസ്റ്റ് എന്ന ടൈറ്റിലില്‍ കാണുന്ന ഇന്റര്‍വ്യൂ ഡേറ്റ് ചേഞ്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖ തീയതിക്കു മുന്‍പായി സമര്‍പ്പിക്കുന്നതും നിശ്ചയിച്ച ഇന്റര്‍വ്യൂ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്നതുമായ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർക്ക് സ്നേഹാദരം; പരമ്പരാഗത ഈർച്ചത്തൊഴിലാളികളെ ആദരിച്ച് തിരുന്നാവായ

സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ

ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്‌കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്‌കെ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്‍