തിരുവനന്തപുരം: 91 തസ്തികകളിലെ ഒഴിവുകളിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു.തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഏപ്രിൽ 30ലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അർഹരായ ഉദ്യോഗാർഥികൾക്ക് www.keralapsc.gov.inൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷ ഓൺലൈനായി ജൂൺ രണ്ടിനകം സമർപ്പിക്കാം.
സംസ്ഥാനതല ജനറൽ റിക്രൂട്ട്മെൻറ് വിഭാഗത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ അസി. എൻജിനീയർ (ഒഴിവുകൾ-83, കാറ്റഗറി നമ്പർ 127/2021), സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസി. എൻജിനീയർ സിവിൽ (കാറ്റഗറി 128/2021), കെ.ടി.ഡി.സി ലിമിറ്റഡിൽ എ.ഇ സിവിൽ (കാറ്റഗറി 134/2021), ഹാർബർ എൻജിനീയറിങ്ങിൽ എ.ഇ സിവിൽ (126/2021), തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസീയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-3 (135/2021), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (വിവിധ വിഷയങ്ങളിൽ 21 ഒഴിവുകൾ) (112-121/2021), ആരോഗ്യവകുപ്പിൽ നഴ്സിങ് ട്യൂട്ടർ (122/2021), ചരക്ക് സേവന നികുതി വകുപ്പിൽ സ്റ്റേറ്റ് ടാക്സ് ഓഫിസർ (123/2021), പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (125/2021), എക്സിക്യൂട്ടിവ് അസിസ്റ്റൻറ് (137/2021), സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (അക്കൗണ്ട്സ്) (127/2021), ഗ്രാമവികസന വകുപ്പിൽ െലക്ചറർ ഹോംസയൻസ് (129-130/2021), പുരാവസ്തു വകുപ്പിൽ റിസർച്ച് അസിസ്റ്റൻറ് (ന്യൂമിസ്മാറ്റിക്സ്) (131/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (133/2021), പബ്ലിക് റിലേഷൻസിൽ ആർട്ടിസ്റ്റ് (132/2021), ഖാദി വില്ലേജ് ഇൻഡസ്ട്രീസിൽ ബീ കീപ്പിങ് ഫീൽഡ്മാൻ (136/2021), പൗൾട്രി വികസന കോർപറേഷനിൽ പ്രൈവറ്റ് സെക്രട്ടറി എൽ.ഡി ക്ലർക്ക് (138-139/2021) അഗ്രോ ഇൻഡസ്ട്രീസിൽ ജൂനിയർ ടൈപ്പിസ്റ്റ് ക്ലർക്ക് (140/2021), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ (142/2021) എന്നി തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്.
ജില്ലതല ജനറൽ റിക്രൂട്ട്മെൻറ് വിഭാഗങ്ങളിൽപ്പെടുന്ന തസ്തികകളും സംസ്ഥാനതല എൻ.സി.എ വിഭാഗത്തിൽപ്പെടുന്ന തസ്തികകളും യോഗ്യത മാനദണ്ഡങ്ങളുമൊക്കെ ഗസറ്റ് വിജ്ഞാപനത്തിലുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralapsc.gov.in റിക്രൂട്ട്മെൻറ് ലിങ്കിലും ലഭ്യമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates