ഉമ തോമസ് എംഎല്‍എ ഫെയ്‌സ്ബുക്ക്
Kerala

'പാര്‍ട്ടി ചേര്‍ത്തുപിടിച്ചു, പിടി ദൈവത്തോടൊപ്പം കൈവെള്ളയില്‍ എടുത്ത് കാത്തുരക്ഷിച്ചു'

വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് ഉമാ തോമസ് എംഎല്‍എ പ്രതികരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തന്റെ ഭര്‍ത്താവ് പിടി തോമസ് ദൈവത്തോടൊപ്പം തന്നെ കൈവെള്ളയില്‍ എടുത്ത് കാത്തുരക്ഷിച്ചതുകൊണ്ടാകും തനിയ്ക്ക് ഗുരുതര പരിക്കില്‍നിന്നും രക്ഷപ്പെടാന്‍ സാധിച്ചതെന്ന് ഉമ തോമസ് എംഎല്‍എ. ആശുപത്രി വിടുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിലാണ് എംഎല്‍എയുടെ പ്രതികരണം.

വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് ഉമാ തോമസ് എംഎല്‍എ പ്രതികരിച്ചു. അപകടത്തെ കുറിച്ച് തനിക്ക് ഒന്നും ഓര്‍മയില്ല.ആശുപത്രിയില്‍ എത്തിയതാണെന്ന് മനസ്സിലായിരുന്നില്ല. കാക്കി ഇട്ടവരെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷനാണെന്നാണ് കരുതിയത്. ഡോക്ടര്‍മാരും നഴ്സുമാരും കരുതലോടെ നോക്കി. അതിജീവനത്തിന്റെ എല്ലാ ക്രഡിറ്റും ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും നല്‍കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.

പിടിയുടെ അനുഗ്രഹമാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചതെന്നും പാര്‍ട്ടി ചേര്‍ത്തുപിടിച്ചെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു. 'പി.ടി.യുടെ ഭാര്യയായതിനാല്‍ അദ്ദേഹത്തിന്റെ പള്‍സ് എനിക്കുമുണ്ട്. തിരിച്ചുവരാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. പുറത്തിറങ്ങണമെന്ന ആഗ്രഹവും. അതാവും പരിക്കുകള്‍ വേഗത്തില്‍ ഭേദമാകാന്‍ കാരണം'. ആശുപത്രിയില്‍നിന്ന് തനിക്ക് മികച്ച ചികിത്സയാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. ഡോക്ടര്‍മാരും ആശുപത്രി മാനേജ്മെന്റും കൃത്യമായ പരിചരണമാണ് നല്‍കിയത്. നഴ്സിങ് സ്റ്റാഫിനെ പിരിയാന്‍ വിഷമമുണ്ട്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ഉമ തോമസ് പറഞ്ഞു.

ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമാ തോമസ് അശാസ്ത്രീയമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി