പ്രതീകാത്മക ചിത്രം 
Kerala

സ്‌കൂളില്‍ പോകേണ്ടെന്ന് ആഹ്വാനം; യൂട്യൂബര്‍ക്ക് എതിരെ പരാതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്

യൂട്യൂബര്‍ക്കെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്‌കൂളില്‍ പോകേണ്ടെന്ന് ആഹ്വാനം ചെയ്ത യൂട്യൂബര്‍ക്ക് എതിരെ പരാതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരമാണ് പരാതി. മാര്‍ച്ചില്‍ പരീക്ഷ തുടങ്ങുന്നതിനാല്‍ സ്‌കൂളില്‍ പോകേണ്ടതില്ല എന്നായിരുന്നു ആഹ്വാനം.

യൂട്യൂബര്‍ക്കെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. എഡ്യൂപോര്‍ട്ട് എന്ന യുട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന വിഡിയോ കുട്ടികള്‍ക്കിടയില്‍ പ്രചരിക്കുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

'ഇനി കുറഞ്ഞ പ്രവൃത്തിദിനങ്ങള്‍ മാത്രമേ ഉള്ളൂ എന്നും സ്‌കൂളില്‍ പോകേണ്ടതില്ല എന്നുമായിരുന്നു യൂട്യൂബറുടെ വാക്കുകള്‍. വിഡിയോ വന്‍ തോതില്‍ പ്രചരിച്ചതോടെയാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് നിയമനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ച മുമ്പാണ് ഇത്തരത്തില്‍ ഒരു വിഡിയോ 'എഡ്യൂപോര്‍ട്ട്' യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'