പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ് വിഡിയോ സ്ക്രീൻഷോട്ട്
Kerala

പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു: പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്; വിഡിയോ

കണ്ണൂർ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ പൊലീസുകാരനായ സന്തോഷിന് എതിരെയാണ് കേസ് എടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്. കണ്ണൂർ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ പൊലീസുകാരനായ സന്തോഷിന് എതിരെയാണ് കേസ് എടുത്തത്. പൊലീസുകാരനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.

കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലെ ജീവനക്കാരനോടാണ് പൊലീസുകാരൻ അതിക്രമം കാണിച്ചത്. പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ കാറിൻ്റെ ബോണറ്റിൽ ഇരുത്തി ടൗൺ സ്റ്റേഷൻ വരെ കൊണ്ടുപോയി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ജീവനക്കാരന്‍ പണം ആവശ്യപ്പെട്ടത് വാഹനത്തിന് വട്ടം നിന്നതോടെ ഇയാളുടെ വണ്ടി ഇടിപ്പിക്കുകയായിരുന്നു. രക്ഷയ്ക്കായി ബോണറ്റിൽ കിടന്ന ജീവനക്കാരനേയും കൊണ്ട് അതിവേ​ഗത്തിൽ കാറോടിച്ച് പോവുകയായിരുന്നു. ഞായറാഴ്ച്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് സിവിൽ സ്റ്റേഷന് മുന്നിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിൻ്റെ നിയന്ത്രണം വിട്ടു എന്നാണ് കാരണം പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT