ചാണ്ടി ഉമ്മന്‍ പ്രചാരണത്തില്‍, ജെയ്ക് സി തോമസ്/ ഫെയ്‌സ്ബുക്ക്‌ 
Kerala

പുതുപ്പള്ളിയില്‍ വികസന സംവാദത്തിന് വെല്ലുവിളിച്ച് ജെയ്ക്; വികസനം ഇല്ലെങ്കില്‍ ഇത്രകാലം ജയിക്കുമായിരുന്നോയെന്ന് ചാണ്ടി ഉമ്മന്‍; പോരാട്ടം ചൂടുപിടിക്കുന്നു

ഉമ്മന്‍ചാണ്ടിക്കെതിരായ ചികിത്സാ വിവാദത്തിൽ സിപിഎം തെറ്റു തിരുത്തിയതില്‍ സന്തോഷമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പുതുപ്പള്ളിയില്‍ പോരാട്ടം സജീവമാക്കി ഇടതു വലതു മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഇന്ന് വീടുകള്‍ കയറിയുള്ള പ്രചാരണം തുടങ്ങും. ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ മണ്ഡല പര്യടനം ഇന്നും തുടരും. ബിജെപി സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിക്കുന്നതോടെ മത്സരചിത്രം തെളിയും. 

പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ചയാകണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് അഭിപ്രായപ്പെട്ടു. വികസനവും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും ഉന്നയിച്ച് സംവാദത്തിന് യുഡിഎഫ് തയ്യാറാണോയെന്നും ജെയ്ക് സി തോമസ് ചോദിച്ചു. സമയവും സ്ഥലവും യുഡിഎഫിന് നിശ്ചയിക്കാം. ഉമ്മന്‍ചാണ്ടിയുടെ സ്‌കൂള്‍ മൂന്നു നിലയാക്കാന്‍ പിണറായി വിജയന്‍ വേണ്ടി വന്നുവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു. 

എന്നാല്‍ ജെയ്കിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും രംഗത്തെത്തി. വികസനം ഇല്ലെങ്കില്‍ ഇത്രയും കാലം ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വിജയിപ്പിക്കുമായിരുന്നോയെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടിക്ക് സംസാരം കുറവാണ്. പ്രവൃത്തിയിലായിരുന്നു വിശ്വാസം. എല്‍ഡിഎഫ് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുകയാണ്. 

വളരെ പോസിറ്റീവ് ആയ ട്രെന്‍ഡ് ആണ് പുതുപ്പള്ളിയിലെ ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെപ്പറ്റി നാട്ടിലെ ജനങ്ങള്‍ എന്താണ് ചിന്തിക്കുന്നത് എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനം. സാധാരണക്കാരെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായും തഴഞ്ഞിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്നു. ഉമ്മന്‍ചാണ്ടിക്കെതിരായ ചികിത്സാ വിവാദത്തിൽ സിപിഎം തെറ്റു തിരുത്തിയതില്‍ സന്തോഷമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT