സംസ്ഥാനത്ത് അതിതീവ്ര മഴ (kerala rain) തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. (top five news )കണ്ണൂര്‍, എറണാകുളം, കാസര്‍കോട്, കോട്ടയം, തൃശൂര്‍, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി..പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ ( P V Anvar ). ഈ തെരഞ്ഞെടുപ്പ് പി വി അന്‍വറിനെ ഒതുക്കാനാണോ യുഡിഎഫ് ചെയര്മാന് ഉദ്ദേശിക്കുന്നത്, അതല്ല പിണറായി വിജയനെ ഒതുക്കാനാണോ?. തെരഞ്ഞെടുപ്പ് നോമിനേഷന് രണ്ടുദിവസം കഴിഞ്ഞാല്‍ കൊടുക്കണം. അപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ചിന്തിച്ചാല്‍ മതിയെന്ന് പി വി അന്‍വര്‍ പറഞ്ഞു..സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെയും പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതിന്റെയും സ്വാധീനഫലമായി വെള്ളിയാഴ്ച വരെ അതിതീവ്രവും തീവ്രവുമായ മഴയ്ക്ക് (kerala rain) സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകൡും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു..കൊച്ചി പുറങ്കടലില്‍ മുങ്ങിയ എംഎസ് സി എല്‍സ 3 എന്ന കപ്പല്‍ തീരത്തുനിന്ന് മാറ്റാന്‍ കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan). നാല് ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി 1,000 രൂപയും ആറു കിലോഗ്രാം അരിവീതവും നല്‍കും. മത്സ്യത്തൊഴിലാളികള്‍ 20 നോട്ടിക്കല്‍ മൈല്‍ ഒഴിവാക്കി മത്സ്യബന്ധനം നടത്തണം. കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്..ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ ( Donald Trump) നടപടിക്കെതിരെ യുഎസ് ഫെഡറൽ കോടതി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ട്രംപിന്റെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് വിലയിരുത്തിയ കോടതി നികുതി ഏര്‍പ്പെടുത്തിയ നടപടി തടഞ്ഞു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates