പ്രതീകാത്മക ചിത്രം 
Kerala

ട്രാന്‍സ്‌ഫോമറില്‍ കുടുങ്ങി പെരുമ്പാമ്പ്; കുരുക്കിട്ട് രക്ഷപ്പെടുത്തി നാട്ടുകാര്‍

വരാപ്പുഴ കെഎസ്ഇബി ഓഫിസിനു മുന്നിലെ ട്രാന്‍സ്‌ഫോമറില്‍ പെരുമ്പാമ്പ് എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎസ്ഇബി ഓഫിസിനു മുന്നിലെ ട്രാന്‍സ്‌ഫോമറില്‍ കയറിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പുറത്താക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വരാപ്പുഴ കെഎസ്ഇബി ഓഫിസിനു മുന്നിലെ ട്രാന്‍സ്‌ഫോമറില്‍ പെരുമ്പാമ്പ് എത്തിയത്. സമീപത്തെ പറമ്പില്‍ ജോലിക്കെത്തിയ തൊഴിലാളിയാണ് പാമ്പിനെ കണ്ടത്. അയാള്‍ പറമ്പില്‍ നിന്നു കിട്ടിയ ഓലമടല്‍ ഉപയോഗിച്ചു പാമ്പിനെ ട്രാന്‍സ്‌ഫോമറില്‍ നിന്നു കുത്തി താഴേക്കിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

നാട്ടുകാരില്‍ ഒരാള്‍ കയര്‍ കൊണ്ടു കുരുക്കുണ്ടാക്കി പാമ്പിന്റെ തലയില്‍ കുരുക്കി വലിച്ചു താഴേക്കിട്ടു. തുടര്‍ന്നു പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്കു കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്