python 
Kerala

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ അപ്രതീക്ഷിത അതിഥി; പെരുമ്പാമ്പിനെ കണ്ട് ഭയന്നു വിറച്ച് യാത്രക്കാർ ( വീഡിയോ )

കിഴക്കേക്കൂട്ടം ജങ്ഷനിൽ വച്ചാണ് യാത്രയ്ക്കിടെ ഓട്ടോയിൽ പെരുമ്പാമ്പിനെ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിവിറച്ച് യാത്രക്കാർ. തൃശ്ശൂരിലെ തിരക്കേറിയ കിഴക്കേക്കൂട്ടം ജങ്ഷനിൽ വച്ചാണ് യാത്രയ്ക്കിടെ ഓട്ടോയിൽ പെരുമ്പാമ്പിനെ (python ) കണ്ടത്.

ഓട്ടോ കൈകാണിച്ചു നിർത്തി കയറാൻ ശ്രമിച്ച യാത്രക്കാരാണ് കുഞ്ഞു പെരുമ്പാമ്പ് ചുരുണ്ടിരിക്കുന്നത് കണ്ടത്. ഇതോടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവറും മുങ്ങി. കിഴക്കേക്കൂട്ടം നവ്യ ബേക്കറിക്ക് മുന്നിൽ വച്ചാണ് സംഭവം. സംഭവം അറിഞ്ഞു പൊലീസും സ്ഥലത്തെത്തി. ഇതിനിടെ സ്ഥലത്ത് ട്രാഫിക് ബ്ലോക്കും ആയി.

ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ നവാസ് ആണ് പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. കാട്ടിൽ പിന്നീട് വിട്ടയയ്ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

തയ്യൽക്കൂലിക്ക് പണമില്ല; അട്ടപ്പാടിയിൽ സൗജന്യ തുണി കിട്ടിയിട്ടും യൂണിഫോം തുന്നാനാകാതെ ആദിവാസി കുട്ടികൾ ക്ലാസിന് പുറത്ത്

മിഥുന മാസം: ആരോഗ്യവും കാലാവസ്ഥയും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സന്ദീപ് നായരല്ല, നായിക്; ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല; അഞ്ച് പേര്‍ അറസ്റ്റില്‍

SCROLL FOR NEXT