പെരുമ്പാമ്പ് വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ നിലയിൽ  സ്ക്രീൻഷോട്ട്
Kerala

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിന് മുകളിൽ പെരുമ്പാമ്പ്; ഞെട്ടി നാട്ടുകാർ- വീഡിയോ

വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് ഇഴഞ്ഞുകയറി കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് ഇഴഞ്ഞുകയറി കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. മലപ്പുറം വലിയവരമ്പ് ബൈപ്പാസിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

ബൈപ്പാസിലെ വൈദ്യുതി പോസ്റ്റിന് മുകളിലെ എർത്ത് കമ്പിയിൽ ചുറ്റിയ നിലയിലായിരുന്നു പെരുമ്പാമ്പ്. അവശനിലയിലായിരുന്ന പാമ്പിനെ കണ്ട് നാട്ടുകാർ വിവരം കെഎസ്ഇബി ഓഫീസിൽ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉടൻ തന്നെ ഇതിലൂടെയുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് പോസ്റ്റിന് മുകളിൽ കയറാൻ ഉപയോഗിക്കുന്ന ലിഫ്റ്റുമായി ഉദ്യോഗസ്ഥർ എത്തി. ഇതിൽ കയറിയാണ് അനിമൽ റസ്ക്യൂ ടീമിലെ രക്ഷാപ്രവർത്തകർ പെരുമ്പാമ്പിനെ വൈദ്യുതി പോസ്റ്റിൽ നിന്നും എടുത്തത്. അവശനിലയിലായ പാമ്പിനെ പിന്നീട് മൃഗാശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

SCROLL FOR NEXT