കണ്ണൂർ: പാറമട, ക്രഷർ ഉത്പന്നങ്ങളുടെ വിലവർധനയുമായി ബന്ധപ്പെട്ട് പാനൂർ മേഖലയിൽ ഉണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ മുഴുവൻ ക്വാറി, ക്രഷർ യൂണിറ്റുകളും ഇന്ന് പണിമുടക്കും. കഴിഞ്ഞ ദിവസം ക്വാറിയിൽ നിന്നും ക്രഷർ ഉൽപ്പന്നങ്ങളുമായി പോയ ലോറിയുടെ ചില്ല് സമരക്കാർ തകർത്തിരുന്നു.
ക്വാറികൾക്ക് നേരെയുള്ള അക്രമം തുടർന്നാൽ അനിശ്ചതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ക്വാറി ഉടമകൾ പറയുന്നു. സബ് കലക്ടർ ഉണ്ടാക്കിയ ഒത്തുതീർപ്പ് ധാരണകളെ അവഗണിച്ച് ഏകപക്ഷീയമായ തീരുമാനവുമായി ക്രഷർ ഉടമകൾ മുന്നോട്ടു പോകുന്നുവെന്നാരോപിച്ച് കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് ക്വാറികൾക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ലോറി തടഞ്ഞ് പ്രതിഷേധം തുടരുകയാണ്.
2023-ലെ വിലയിൽ നാലുരൂപ വർധിപ്പിക്കാനാണ് തീരുമാനമായതെങ്കിലും തോന്നിയപോലെ ക്വാറിയുടമകള്‍ വിലയീടാക്കുന്ന അവസ്ഥയാണുള്ളതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. യോഗതീരുമാനങ്ങൾ അംഗീകരിക്കാതെ അളവ് തൂക്കനിയമ വ്യവസ്ഥകൾ അവഗണിച്ച് ഉത്പന്നങ്ങളുമായി പുറപ്പെട്ട ലോറികളാണ് പാനൂർ സ്റ്റോൺ ക്രഷറിന് മുന്നിൽ തടഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates