അപകടത്തിന്റെ വീഡിയോ ദൃശ്യം 
Kerala

ഉദ്ഘാടനയാത്രയില്‍ ചങ്ങാടം തലകീഴായി മറിഞ്ഞു; പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും തോട്ടില്‍; വൈറല്‍ വീഡിയോ

ചങ്ങാടം മറിഞ്ഞ് തോട്ടില്‍ വീഴുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഉദ്ഘാടന യാത്രയില്‍ ചങ്ങാടം തലകീഴായി മാറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും തോട്ടില്‍ വീണു. ആലപ്പുഴ കരുവാറ്റ ചെമ്പുതോട്ടിലെ കടവില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ചങ്ങാടം മറിഞ്ഞ് തോട്ടില്‍ വീഴുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

നാട്ടുകാര്‍ക്ക് തോട് മുറിച്ചുകടക്കാനായി നിര്‍മിച്ച ചെറിയ ചങ്ങാടമാണ് ഉദ്ഘാടന യാത്രയില്‍ തന്നെ തലകീഴായി മറിഞ്ഞത്. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, വൈസ് പ്രസിഡന്റ് പൊന്നമ്മ എന്നിവരുള്‍പ്പെടെയാണ് വെള്ളത്തില്‍ വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നാല് വീപ്പകള്‍ ചേര്‍ത്തുവച്ച് അതിന് മുകളില്‍ പ്ലാറ്റ്ഫോം കെട്ടി നിര്‍മിച്ച ചങ്ങാടമാണ് മറിഞ്ഞത്. 

കൂടുതല്‍ പേര്‍ കയറിയതോടെ ബാലന്‍സ് തെറ്റി ചങ്ങാടം തലകീഴായി മറിയുകയായിരുന്നു. ചങ്ങാടത്തിലുണ്ടായിരുന്നവര്‍ക്ക് നീന്തല്‍ അറിയാമായിരുന്നതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT