Rahul Easwar  Samakalikamalayalam
Kerala

രണ്ട് കോടതികളില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം ഇന്നും പരിഗണിച്ചില്ല

രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തോട് രാഹുല്‍ ഈശ്വര്‍ സഹകരിക്കുന്നില്ലെന്നും സൈബര്‍ പൊലീസ് കോടതിയില്‍ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി. സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റിയത്. രണ്ട് കോടതികളിലാണ് നിലവില്‍ രാഹുല്‍ അപേക്ഷ സമര്‍പ്പിച്ചത്. ഏതെങ്കിലും ഒരു അപേക്ഷ പിന്‍വലിക്കാന്‍ കോടതി രാഹുലിനോട് ആവശ്യപ്പെട്ടു. രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തോട് രാഹുല്‍ ഈശ്വര്‍ സഹകരിക്കുന്നില്ലെന്നും സൈബര്‍ പൊലീസ് കോടതിയില്‍ അറിയിച്ചു.

നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഈശ്വര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്ക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെയും ചോദ്യം ചെയ്താണ് രാഹുല്‍ കോടതിയെ സമീപിച്ചത്.

ജയിലില്‍ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വര്‍ നിലവില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടരുകയാണ്.

Rahul Easwar's bail application to be considered tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരി​ഗണിക്കും

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയിൽ, കൊല്ലത്ത് ദേശീയപാത ഇടിഞ്ഞു താണു, പുടിന്‍ പ്രിയ സുഹൃത്ത്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'നിനക്ക് മേക്കപ്പ് ചെയ്യാന്‍ കൈ ഉണ്ടെങ്കിലല്ലേ എന്ന് ചോദിച്ചവരുണ്ട്'; നടിക്ക് വേണ്ടി സംസാരിച്ചതിന് ശേഷം ഭീഷണിയുണ്ടായെന്ന് രഞ്ജു രഞ്ജിമാര്‍-അഭിമുഖം

'കുപ്രചരണങ്ങള്‍ കേട്ട് തഴമ്പിച്ച ചെവികളാണ് എന്റേത്'; സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് പി കെ ശ്രീമതി

ആരോ​ഗ്യനില വഷളായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

SCROLL FOR NEXT