രാഹുലിന് പേന സമ്മാനിക്കുന്ന എംടി/ ട്വിറ്റര്‍ 
Kerala

'നിധി പോലെ സൂക്ഷിക്കും'; രാഹുലിന് പേന സമ്മാനിച്ച് എംടി

സര്‍ഗാത്മകതയുടെയും അറിവിന്റെയും പ്രതീകമാണ് എംടിയെന്ന് രാഹുല്‍ 

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോട്ടക്കല്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ എംടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന് എംടി ഒരു പേന സമ്മാനിക്കുകയും ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു.

എംടിയുടെ പുസ്തകങ്ങളേക്കുറിച്ചും സിനിമകളേക്കുറിച്ചും സംസാരിച്ച രാഹുല്‍, എംടിയുടെ ചലച്ചിത്രമായ നിര്‍മാല്യത്തെയും വിഖ്യാത നോവല്‍ രണ്ടാമൂഴത്തെക്കുറിച്ചും പരാമര്‍ശിച്ചു. ആരോഗ്യവും പൊതുവിഷയവുമെല്ലാം ഇരുവരുടേയും ചര്‍ച്ചയില്‍ കടന്നുവന്നു. 

എംടി സമ്മാനിച്ച പേന നിധി പോലെ സൂക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ഗാത്മകതയുടെയും അറിവിന്റെയും പ്രതീകമാണ് എംടിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു

എല്ലാ വര്‍ഷവും കര്‍ക്കകടകമാസം പതിവുള്ള ചികിത്സയ്ക്കായാണ് എംടി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തിയത്. പതിനാലു ദിവസമാണ് ചികിത്സ. രാഹുല്‍ ഗാന്ധിയും ചികിത്സയ്ക്കായാണ് കോട്ടക്കലില്‍ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT