കൊച്ചി: യുവ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇഎന്‍ സുരേഷ് ബാബുവിനെ മാറ്റിയതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ; പ്രതിപക്ഷ നേതാവ് പിണറായി വിജയനും മാധ്യമങ്ങള്‍ക്കുമെതിരെ മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. 'എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാന്‍?, എന്തേ 'അവളെ കാണാന്‍ ആര്‍ക്കും പോകണ്ടേ?, എന്തേ മാധ്യമക്കുപ്പായമിട്ട കമ്മി ജഡ്ജിമാര്‍ക്ക് ആ സൈക്കോ സെക്ഷ്വല്‍ പ്രഡേറ്ററിന്റെ ലൈംഗിക അതിക്രമങ്ങള്‍ ചര്‍ച്ചയാക്കണ്ടേ?, വട്ടപ്പൊട്ടും പൂട്ടിയുമുള്ള ഇടതുപക്ഷ ഫെമിനിസ്റ്റുകള്‍ക്ക് സ്ത്രീ അതിക്രമങ്ങളെപ്പറ്റി ഘനഘംഭീര കാവ്യം എഴുതണ്ടേ?'- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'സുരേഷ് ബാബു കമ്മ്യൂണിസ്റ്റാണല്ലോ. അപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് വേണമെങ്കിലും പീഡിപ്പിക്കാം. 12 പരാതി വന്നാലും കുഴപ്പമില്ല. പരാതി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയാലും, ഇനി ദുരൂഹത നിറഞ്ഞ അസ്വാഭാവിക മരണം ആര്‍ക്കെങ്കിലും ഉണ്ടായാലും സാരമില്ല. കാറല്‍ മാര്‍ക്സ് കാത്തിലെങ്കിലും, കമ്മി മാധ്യമങ്ങള്‍ കാത്തോളും'- കുറിപ്പില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ?
എന്തേ “അവളെ” കാണാൻ ആർക്കും പോകണ്ടേ?
എന്തേ മാധ്യമക്കുപ്പായമിട്ട കമ്മി ജഡ്ജിമാർക്ക് ആ “സൈക്കോ സെക്ഷ്വൽ പ്രഡേറ്ററിന്റെ” ലൈംഗിക അതിക്രമങ്ങൾ ചർച്ചയാക്കണ്ടേ?
വട്ടപ്പൊട്ടും പൂട്ടിയുമുള്ള ഇടതുപക്ഷ ഫെമിനിസ്റ്റുകൾക്ക് സ്ത്രീ അതിക്രമങ്ങളെപ്പറ്റി ഘനഘംഭീര കാവ്യം എഴുതണ്ടേ?
മുമ്പ് വാളും പരിചയുമെടുത്ത വനിതാ നേതാക്കൾക്ക് ആഞ്ഞടിക്കണ്ടേ?
കാലഹരണപ്പെട്ട കാക്കനാട് സ്കൂൾ ഓഫ് ജേർണലിസ്റ്റുകൾക്ക് രാഷ്ട്രീയ സദാചാരത്തെപ്പറ്റി മിണ്ടണ്ടേ?
വലിയ കുറ്റാന്വേഷണ മാധ്യമങ്ങൾക്ക് “ടു ടു ടു” മ്യൂസിക് ഒക്കെ ഇട്ട് മണിക്കൂറുകളോളം ബ്രേക്കിങ് കൊടുക്കണ്ടേ?
SIT ഒക്കെയുള്ള മാധ്യമങ്ങൾക്ക് SIT രൂപീകരിച്ച് അവൾക്കൊപ്പം നിൽക്കണ്ടേ?
ജിമ്മന്റെ കാലുമായി പോയി വലിയ ഡയലോഗ് അടിക്കണ്ടേ?(ജിമ്മന്റെയും നേതാവിന്റെയും വീഡിയോ അവരുടെ കയ്യിലും ഉള്ളതുകൊണ്ടായിരിക്കും.)
ഓ, മറന്നു…
സുരേഷ് ബാബു കമ്മ്യൂണിസ്റ്റാണല്ലോ.
അപ്പോൾ പാർട്ടി ഓഫീസിൽ വെച്ച് വേണമെങ്കിലും പീഡിപ്പിക്കാം. 12 പരാതി വന്നാലും കുഴപ്പമില്ല. പരാതി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയാലും, ഇനി ദുരൂഹത നിറഞ്ഞ അസ്വാഭാവിക മരണം ആർക്കെങ്കിലും ഉണ്ടായാലും സാരമില്ല.
കാർൽ മാർക്‌സ് കാത്തിലെങ്കിലും, കമ്മി മാധ്യമങ്ങൾ കാത്തോളും…
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates