വീണ ജോര്‍ജ്, രാഹുല്‍ മാങ്കൂട്ടത്തില്‍ 
Kerala

'ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ?' വീണാ ജോര്‍ജിനെതിരേ രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പല്ലശ്ശനയില്‍ ബാലികയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയും ആരോഗ്യവകുപ്പിനെതിരേയും രൂക്ഷവിമര്‍ശനവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കൈ ഒടിഞ്ഞു ചികിത്സയ്ക്ക് എത്തിയ കുഞ്ഞ് മയക്കം കഴിഞ്ഞു ഉണരുമ്പോള്‍ ''എന്റെ കൈ എവിടെ അമ്മേ?'' എന്ന് ചോദിക്കേണ്ടി വരുന്നത് അങ്ങയുടെ വകുപ്പിന്റെ കഴിവ് കേടുകൊണ്ട് മാത്രമാണ്. ആ കുഞ്ഞിന്റെയും ആ കുടുംബത്തിന്റെയും ഇനിയുള്ള കാലത്തെ ദുരിതങ്ങളുടെ എല്ലാം കാരണക്കാര്‍ നിങ്ങള്‍ മാത്രം അല്ലേ? ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കല്‍ പ്രതിവിധിയുണ്ടോ?-എന്നും രാഹുല്‍ കുറിപ്പില്‍ ആരായുന്നു.

കഴിഞ്ഞ ദിവസം കരൂരില്‍ ഒരു ദുരന്തമുണ്ടായപ്പോള്‍ 'വേണമെങ്കില്‍ ഒരു വിദഗ്ദ്ധ സംഘത്തിനെ തമിഴ് നാട്ടിലേക്ക് അയക്കാം' എന്ന് താങ്കള്‍ പറഞ്ഞിരുന്നു. മിനിസ്റ്റര്‍, സത്യത്തില്‍ കൂടുതല്‍ ആളുകള്‍ വേണം, അത് തമിഴ് നാട്ടില്‍ അല്ല പാലക്കാട് ജില്ലാ ആശുപത്രി അടക്കമുള്ള കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആണെന്നും രാഹുല്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നിരന്തര അനാരോഗ്യം പരിഹരിക്കാതെ ഇങ്ങനെ മുന്നോട്ട് പോകുമ്പോള്‍ ജനമാണ് ദുരിതത്തിലാകുന്നത് എന്ന് മന്ത്രി മറക്കരുതെന്നും കപ്പല്‍ ഉലഞ്ഞാലും ഇല്ലെങ്കിലും ജനത്തിന്റെ ആരോഗ്യമാകെ ഉലയുന്നുണ്ടെന്നും രാഹുല്‍ കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ശ്രീമതി വീണ ജോര്‍ജ്ജ്,

പാലക്കാട് ജില്ലാ ആശുപത്രിയില്‍ എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിച്ചു എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ, അടുത്ത നിമിഷം താങ്കള്‍ പാലക്കാട് എത്തി അത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും താങ്കളുടെയും നേട്ടങ്ങളുടെ പട്ടികയിലെ അടുത്ത പൊന്‍തൂവലായി ചിത്രീകരിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും താങ്കള്‍ നടത്തില്ലേ? ആ നേട്ടത്തിന് കാരണക്കാരായ ആരോഗ്യ മേഖലയിലെ ഏതെങ്കിലും ജീവനക്കാര്‍ക്ക് എന്തെങ്കിലും പ്രസക്തിയോ പ്രാധാന്യമോ നിങ്ങള്‍ നല്കുമോ?

അത്രയും അല്പ്പതരങ്ങളുടെ ആള്‍രൂപമായ ഈ സര്‍ക്കാര്‍ എന്ത് കൊണ്ടാണ് ആരോഗ്യ വകുപ്പിലെ നിരന്തര വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തത്? എന്ത് കൊണ്ടാണ് കപ്പിത്താനും, അങ്ങയെ പോലെയുള്ള കപ്പിത്താന്‍ സ്തുതിഗീതകരും ഉണ്ടായിട്ടും ആരോഗ്യ മേഖലയുടെ പോരായ്മകള്‍ക്ക് മാത്രം നാഥനില്ലാതെ പോകുന്നത്?

കൈ ഒടിഞ്ഞു ചികിത്സക്ക് എത്തിയ 8 വയസ്സ് മാത്രം പ്രായമായ കുഞ്ഞ് മയക്കം കഴിഞ്ഞു ഉണരുമ്പോള്‍ ''എന്റെ കൈ എവിടെ അമ്മേ?'' എന്ന് ചോദിക്കേണ്ടി വരുന്നത് അങ്ങയുടെ വകുപ്പിന്റെ കഴിവ് കേടുകൊണ്ട് മാത്രമാണ്. ആ കുഞ്ഞിന്റെയും ആ കുടുംബത്തിന്റെയും ഇനിയുള്ള കാലത്തെ ദുരിതങ്ങളുടെ എല്ലാം കാരണക്കാര്‍ നിങ്ങള്‍ മാത്രം അല്ലേ? ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കല്‍ പ്രതിവിധിയുണ്ടോ?

കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് 'അശ്രദ്ധ' എന്നാണോ 'ക്രൈം' എന്നാണോ പറയേണ്ടത്? ഇങ്ങനെ തുടര്‍ച്ചയായി ഭീതിജനകമായ വീഴ്ച്ചകള്‍ ഉണ്ടാകുമ്പോള്‍ സാധാരണ മനുഷ്യര്‍ എങ്ങനെ വിശ്വസിച്ചു ആശുപത്രികളില്‍ എത്തും?

കഴിഞ്ഞ ദിവസം കരൂരില്‍ ഒരു ദുരന്തമുണ്ടായപ്പോള്‍ 'വേണമെങ്കില്‍ ഒരു വിദഗ്ദ്ധ സംഘത്തിനെ തമിഴ് നാട്ടിലേക്ക് അയക്കാം' എന്ന് താങ്കള്‍ പറഞ്ഞിരുന്നു. മിനിസ്റ്റര്‍, സത്യത്തില്‍ കൂടുതല്‍ ആളുകള്‍ വേണം, അത് തമിഴ് നാട്ടില്‍ അല്ല പാലക്കാട് ജില്ലാ ആശുപത്രി അടക്കമുള്ള കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആണ്.

ഞാന്‍ MLA ആയതിനു ശേഷം എത്ര തവണ നേരിട്ടും കത്തുകള്‍ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും, അതിലെ താങ്കളുടെ വകുപ്പിന്റെ ഇടപെടലുകള്‍ പൂര്‍ണമാണോ? പാലക്കാട് ജില്ലാ ആശുപത്രി പോലെ പല പ്രദേശത്തുള്ള മനുഷ്യര്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്മെന്റുകളിലായി ഡോക്ടറുമാരുടെ അടക്കം ഒഴിവ് നികത്തണം എന്ന് പറഞ്ഞു ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ അടക്കമുള്ളവര്‍ തന്ന നിവേദനങ്ങള്‍ അവഗണനയുടെ ചവറ്റു കൊട്ടയില്‍ തന്നെ അല്ലേ ഉള്ളത് മിനിസ്റ്റര്‍?

ആരോഗ്യ വകുപ്പിന്റെ നിരന്തര അനാരോഗ്യം പരിഹരിക്കാതെ ഇങ്ങനെ മുന്നോട്ട് പോകുമ്പോള്‍ ജനമാണ് ദുരിതത്തിലാകുന്നത് എന്ന് മന്ത്രി മറക്കരുത്...

കപ്പല്‍ ഉലഞ്ഞാലും ഇല്ലെങ്കിലും ജനത്തിന്റെ ആരോഗ്യമാകെ ഉലയുന്നുണ്ട്....

Rahul mamkootathil against Veena George

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT