രാഹുല്‍ മാങ്കൂട്ടത്തില്‍  
Kerala

രാഹുലിന്റെ രാജിയില്‍ സസ്‌പെന്‍സ്; അവസാന നിമിഷം വാര്‍ത്താ സമ്മേളനം റദ്ദാക്കി

ഈ വിഷയത്തില്‍ ഒരുവിശദീകരണം വേണ്ടതില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയതെന്നാണ് അറിയാന്‍ കഴിയുന്നത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജിയില്‍ സസ്‌പെന്‍സ് തുടരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ടയിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനം അവസാന നിമിഷം റദ്ദാക്കി. ഈ വിഷയത്തില്‍ ഒരുവിശദീകരണം വേണ്ടതില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയതെന്നാണ് അറിയാന്‍ കഴിയുന്നത്. ലൈംഗികാധിക്ഷേപ ആരോപണത്തില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആരോപണവിധേയനായ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരരുതെന്ന് പ്രതിപക്ഷനേതാവ് ഉള്‍പ്പെടയുള്ളവര്‍ കടുത്ത നിലപാട് എടുത്തതോടെ വാര്‍ത്താ സമ്മേളനത്തില്‍ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ലെന്നു രാഹുല്‍ ആവര്‍ത്തിച്ചു.

Rahul Mankootathil canceled the press conference

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT