രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 
Kerala

കോടതി വളപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ചീമൂട്ടയേറ്; വന്‍ പ്രതിഷേധം

തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് പുറത്തിറക്കുമ്പോഴായിരുന്നു സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കനത്ത പൊലീസ് സുരക്ഷയില്‍ lകോടതിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് ചീമുട്ടയെറിഞ്ഞ് പ്രതിഷേധക്കാര്‍. തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് പുറത്തിറക്കുമ്പോഴായിരുന്നു സംഭവം. ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുലിനെ എംഎല്‍എ സ്ഥാനം രാജിവെക്കാതെ പുറത്തേക്കിറങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ഥി - യുവജനസംംഘടനകളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിലും കോടതിക്ക് മുന്നില്‍ യുവജന വിദ്യാര്‍ഥി പ്രതിഷേധം ഉണ്ടായിരുന്നു.

അതേസമയം, ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോടതി എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. പൊലീസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടി. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. രാഹുലിനെ ഇന്ന് കോടതിയില്‍ നേരിട്ടു ഹാജരാക്കിയിരുന്നു. കസ്റ്റഡിയില്‍ ലഭിച്ചതോടെ രാഹുലുമായി ഉടന്‍ എസ്ഐടി സംഘം തെളിവെടുപ്പ് ആരംഭിക്കും. രാഹുലിന്റെ ജാമ്യാപേക്ഷ 16ന് പരിഗണിക്കും.

പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും ഉള്‍പ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. അതിക്രൂരമായ രീതിയില്‍ രാഹുല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു പിന്നാലെ ഗര്‍ഭിണിയായെന്ന് അറിയിച്ചപ്പോള്‍ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുല്‍ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും യുവതി ഇ-മെയില്‍ മുഖേന നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Rahul Mamkootathil hit with rotten eggs on court premise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുസ്ലീങ്ങള്‍ വേണ്ടെന്ന് ഒരു ഹിന്ദു വിചാരിച്ചാല്‍ അയാള്‍ ഹിന്ദുത്വത്തിന്റെ സത്തയോട് നീതി പുലര്‍ത്തുന്നില്ല'

ഭാരതത്തില്‍ മുസ്ലീങ്ങള്‍ വേണ്ടെന്ന് കരുതുന്നവര്‍ ഹിന്ദുവല്ല, ഉത്രട്ടാതി ജലമേള ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

ഇനി പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം; ബാധകമാകുക 60 കാര്യങ്ങള്‍ക്ക്

ബാറുടമകളില്‍ നിന്ന് മാസപ്പടി; എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

ഇന്നും ഗുരുവായൂരില്‍ കല്യാണ മേളം, 356 വിവാഹങ്ങള്‍; ക്രമീകരണം ഇങ്ങനെ