Rahul Mamkootathil ഫെയ്സ്ബുക്ക്
Kerala

നിസ്സഹകരണം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികളിലാണ് അന്വേഷണ സംഘം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലുള്ള  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാഹുലിനെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് എസ്‌ഐടിയുടെ തീരുമാനം.

അതിനാല്‍ രാഹുലിനെ വീണ്ടും ജയിലിലേക്ക് അയക്കും. ചോദ്യം ചെയ്യലിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്സ്വേര്‍ഡ് നല്‍കാനും രാഹുല്‍ തയ്യാറായില്ല. രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും.

എന്നാല്‍ കേസില്‍ തനിക്ക് രക്ഷപ്പെടാനുള്ള തെളിവുകള്‍ ഫോണിലുണ്ടെന്നും, പൊലീസിന് പാസ് വേര്‍ഡ് നല്‍കിയാല്‍ അതു നഷ്ടപ്പെടുമെന്നുമാണ് രാഹുലിന്റെ വാദം. രാഹുല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അതിനിടെ വിദേശത്തുള്ള, കേസിലെ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികളിലാണ് അന്വേഷണ സംഘം.

Rahul Mamkootathil MLA, who is remanded in a sexual assault case, will be produced in the Pathanamthitta court today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭാവന സ്ഥാനാര്‍ത്ഥിയാകും?; വന്‍ 'വിസ്മയ'ത്തിന് സിപിഎം

കലോത്സവം രണ്ടാം ദിനത്തിലേക്ക് ; ഗ്ലാമര്‍ ഇനങ്ങള്‍ ഇന്ന് വേദിയില്‍

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സിയും വായ്ക്കുള്ളിലാക്കി കടത്തി; രണ്ടു ദേവസ്വം ജീവനക്കാര്‍ പിടിയില്‍

'കേരളത്തിൽ ഇതുപോലെ ടെൻഷൻ അടിച്ചു ജീവിക്കുന്ന വേറെ ഫാമിലി ഇല്ല'; 'ദൃശ്യം 3' റിലീസ് തീയതി പുറത്ത്

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

SCROLL FOR NEXT