Rahul mamkootathil file
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാന്‍ സഹായിച്ചു; ഡ്രൈവറേയും ഓഫീസ് സ്റ്റാഫിനേയും പ്രതി ചേര്‍ത്തു

ബംഗളൂരുവില്‍ നിന്ന് മറ്റൊരു കാറിലാണ് രാഹുല്‍ കര്‍ണാടകയിലേയ്ക്ക് കടന്നതെന്നാണ് വിവരം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാന്‍ സഹായിച്ച ഡ്രൈവര്‍ ആല്‍വിനെയും ഓഫീസ് സ്റ്റാഫ് ഫസലിനെയും പ്രത്യേക അന്വേഷണം സംഘം പ്രതി ചേര്‍ത്തു. ഇരുവര്‍ക്കും നോട്ടീസ് നല്‍കിയ ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി വിട്ടയച്ചു. രാഹുലിനെ കര്‍ണാടക - തമിഴ്‌നാട് അതിര്‍ത്തിയായ ബംഗളൂരുവില്‍ എത്തിച്ചത് ഇരുവരും ചേര്‍ന്നാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു.

ഇരുവരും എംഎല്‍എ ഓഫീസിലെ ജീവനക്കാരാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. രാഹുലിനെ ഇവര്‍ ബംഗളൂരുവില്‍ എത്തിച്ചത് ഹോണ്ട അമേസ് കാറിലാണെന്നും എസ്‌ഐടി കണ്ടെത്തി. ഈ കാര്‍ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് മറ്റൊരു കാറിലാണ് രാഹുല്‍ കര്‍ണാടകയിലേയ്ക്ക് കടന്നതെന്നാണ് വിവരം.

ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.

Rahul mamkoottathils staff and driver culprits in helping him to abscond

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ്'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി

വിദേശത്ത് ജനിച്ചവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം, ഓഫ് ലൈനായി അവസരം

കോഴിക്കോട് എൻഐടിയിൽ പെയ്ഡ് അപ്രന്റീസ് നിയമനം, ബിരുദം, ഡിപ്ലോമ,ഐടിഐ പാസായവർക്ക് അപേക്ഷിക്കാം

'2036 ലെ ഒളിംപിക്‌സിലെ ഒരിനം തിരുവനന്തപുരത്ത്, തുറമുഖ നഗരമാക്കി വികസിപ്പിക്കും'; കരട് വികസന രേഖ അവതരിപ്പിച്ച് ബിജെപി

3.7 ശതമാനത്തിന്റെ വര്‍ധന, യാത്ര ചെയ്തത് 1.13 കോടി പേര്‍, 2025ലെ വിമാനത്താവളങ്ങളുടെ പട്ടികയില്‍ കൊച്ചി എട്ടാം സ്ഥാനത്ത്; അറിയാം തിരുവനന്തപുരത്തിന്റെയും കോഴിക്കോട്ടിന്റെയും സ്ഥാനം

SCROLL FOR NEXT