Rahul Mamkoottathil  Rahul Mamkoottathil
Kerala

'ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും', പേരാമ്പ്രയിലെ മര്‍ദനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍...

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഷാഫി പറമ്പില്‍ എംപിയ്ക്ക് പരിക്കേറ്റതില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്നാണ് രാഹുല്‍ ഫെയസ്ബുക്കില്‍ കുറിച്ചത്.

അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പൊലീസും പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍ പേരാമ്പ്ര മാത്രമല്ല, കേരളത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീഴുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത്ത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍ , പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍...ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും...

പേരാമ്പ്രയില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഷാഫി പറമ്പില്‍ എംപിക്കും ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റത്. നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റിയിരുന്നു.

'This country will answer for Shafi Parambil blood', Rahul Mangkootathil on the Perambra strike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT