സ്പായില്‍ പരിശോധന നടത്തുന്നു 
Kerala

മോശം അനുഭവം ഉണ്ടായെന്ന് യുവതി മേയറെ വിളിച്ചുപറഞ്ഞു; സ്പായില്‍ മിന്നല്‍ പരിശോധന; അടച്ചുപൂട്ടി

മോശം അനുഭവം യുവതി മേയര്‍ വിവി രാജേഷിനെ വിളിച്ചറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ സ്പാ കേന്ദ്രത്തില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന. തിരുവനന്തപുരം സ്റ്റാറ്റ്യു ജങ്ഷനിലെ സ്പായിലാണ് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. ഇവിടെ ജോലിക്കായി അഭിമുഖത്തിനു എത്തിയ യുവതിയോടു ഉടമ മോശമായി പെരുമാറിയെന്നറിഞ്ഞായിരുന്നു കോർപറേഷൻ ഉദ്യോഗസ്ഥരുടെ പരിശോധന. കഴിഞ്ഞ ദിവസം യുവതിക്ക് മോശം അനുഭവമുണ്ടായെന്ന വിവരം അറിഞ്ഞെന്നും ഇതിനെ തുടർന്നാണ് പരിശോധന നടത്താൻ നിർദേശം നൽകിയതെന്നും മേയർ വിവി രാജേഷ് പറഞ്ഞു. പരിശോധനയ്ക്ക് പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി സ്പാ അടച്ചുപൂട്ടി.

സ്പായുടെ മറവില്‍ അനാശാസ്യമായ നടപടികള്‍ നടക്കുന്നതായും പലതും ലൈസന്‍സ് ഇല്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിയിലുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലാണ് സ്പാ പ്രവര്‍ത്തിക്കുന്നത്. മോശം അനുഭവം യുവതി മേയര്‍ വിവി രാജേഷിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്താന്‍ മേയര്‍ ആവശ്യപ്പെടുകയായിരുന്നു. സ്പാ കേന്ദ്രത്തിന്റെ ലൈസന്‍സ് ഉള്‍പ്പടെ ഹെല്‍ത്ത് വിഭാഗം പരിശോധിച്ചു. ജീവനക്കാര്‍ ആരൊക്കെയാണെന്ന് വിവരങ്ങളും ഉദ്യോഗസ്ഥര്‍ തേടി.

വരും ദിനങ്ങളിൽ തലസ്ഥാനത്തെ സ്പാകളിൽ പരിശോധന നടത്തുമെന്ന് മേയർ പറഞ്ഞു. സ്പാകളിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങളും ശേഖരിക്കും. പൊലീസിന്റെ സഹകരണത്തോടെയാവും പരിശോധനകൾ നടത്തുകയെന്നും സ്ത്രീകൾ പുരുഷൻമാരെയും തിരിച്ചും മസാജ് ചെയ്യുന്ന ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും മേയർ പറഞ്ഞു.

അതേസമയം, തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗക്കേസിലെ ഒളിവിലുള്ള പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. നാലു പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. അന്വേഷണം അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം.

Raid by Corporation at Spa Center in the Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസമെങ്കിലും അവധി വേണം; ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതി; സമസ്ത

മൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 12 കാരന്‍ പിടിയില്‍

അമ്മ ഫോണ്‍ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

അ‌വസാന ഓവർ വരെ ആവേശം, ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി ​നേപ്പാൾ

ഡിജി കേരളം 2.0; മാസ്‌കോട്ടായ വേഴാമ്പലുകള്‍ക്ക് നിങ്ങള്‍ക്കും പേരിടാം

SCROLL FOR NEXT