തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ശക്തമായ മഴ കണക്കിലെടുത്ത് അഞ്ച് ജില്ലകളില് കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് യെല്ലോ അലര്ട്ട്.
ജൂലൈയിലെ രണ്ടാഴ്ചയില് സംസ്ഥാനത്തു പെയ്തത് 52.18 സെന്റിമീറ്റര് മഴയെന്നാണ് കണക്കുകള്. നാലു ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വടക്ക് കിഴക്കന് അറബിക്കടലില് തീവ്രന്യൂനമര്ദമായി ശക്തി പ്രാപിച്ച ന്യൂനമര്ദം അടുത്ത 24 മണിക്കൂറില് വടക്ക് വടക്ക് പടിഞ്ഞാറു ദിശയില് സഞ്ചരിക്കാനും തുടര്ന്ന് ഒമാന് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അടുത്തമൂന്ന് മണിക്കൂറിനിടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില് പറഞ്ഞു
(പുറപ്പെടുവിച്ച സമയം: രാവിലെ ഏഴുമണി)
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates