പ്രതീകാത്മക ചിത്രം 
Kerala

മോക്ക ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്, ജാഗ്രത

മോക്ക ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗ്ലാദേശ്, മ്യാന്മാര്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗ്ലാദേശ്, മ്യാന്മാര്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മോക്ക ചുഴലിക്കാറ്റ് തീരം തൊടുന്ന സമയത്ത് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാണ് പ്രവചിക്കുന്നത്. അതിനാല്‍ ബംഗ്ലാദേശിലും മ്യാന്മാറിലും കനത്ത നാശനഷ്ടത്തിന് സാധ്യതയുണ്ട്. അതേസമയം കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മീന്‍പിടിത്തത്തിന് തടസ്സമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT