Rajeev Chandrasekhar 
Kerala

നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖര്‍; ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

നമുക്ക് വേണം വികസിത നേമം എന്നെഴുതിയാണ് രാജീവ് ചന്ദ്രശേഖര്‍ പ്രചാരണത്തിന് തുടക്കമിട്ടത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ചുവരെഴുതി പ്രചാരണത്തിന് തുടക്കം കുറിച്ചത്. നമുക്ക് വേണം വികസിത നേമം എന്നെഴുതിയാണ് രാജീവ് ചന്ദ്രശേഖര്‍ പ്രചാരണത്തിന് തുടക്കമിട്ടത്.

രാവിലെ പ്രധാനമന്ത്രിയുടെ മന്‍കീ ബാത് പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് രാജീവ് ചന്ദ്രശേഖര്‍ നേമം മണ്ഡലത്തിലുള്‍പ്പെടുന്ന കാലടി വാര്‍ഡില്‍ ചുവരെഴുത്ത് നടത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല. ഇതിനായി സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്.

നേമം മണ്ഡലത്തില്‍ ഇത്തവണ താന്‍ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നതിനായി സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയിലും നേമത്ത് രാജീവ് ചന്ദ്രശേഖറുടെ പേരാണുള്ളത്. ബിജെപി ഇത്തവണ വിജയപ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന എ ക്ലാസ് മണ്ഡലമാണ് നേമം.

BJP kicks off assembly election campaign. Party state president Rajeev Chandrasekhar kicked off the campaign by painting on the walls in Nemom constituency in Thiruvananthapuram district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, സ്വാഭാവിക വീഴ്ച; എല്ലാ ഓപ്പറേഷനും തെറ്റാണോയെന്ന് ഗോവിന്ദന്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

ഉപ്പൂറ്റിയിലെ വിള്ളൽ മാറ്റാൻ ഇതാ ചില എളുപ്പവഴികൾ

'യൂത്ത് കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ല'; റീത്ത് സമരത്തില്‍ വി ഡി സതീശനെ തള്ളി ഒ ജെ ജനീഷ്

തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയില്‍, ഇഡി കണ്ഠരര് രാജീവരുടെ അടുത്ത് മാത്രം പോയില്ല; എം വി ഗോവിന്ദന്‍

SCROLL FOR NEXT