Kandararu Rajeevaru ഫയൽ
Kerala

അറസ്റ്റ് ശബരിമലയിലെ ചടങ്ങുകളെ ബാധിക്കില്ല, താന്ത്രികാവകാശം താഴമണ്‍ പരമ്പരയിലെ രണ്ടു കുടുംബങ്ങള്‍ക്ക്; രാജീവര് മുന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ശബരിമലയില്‍ നടക്കുന്ന മകരവിളക്ക് ഉത്സവത്തിന്റെ ചടങ്ങുകളെ ബാധിക്കില്ല.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ശബരിമലയില്‍ നടക്കുന്ന മകരവിളക്ക് ഉത്സവത്തിന്റെ ചടങ്ങുകളെ ബാധിക്കില്ല. ഇപ്പോള്‍ തന്ത്രിസ്ഥാനത്തുള്ളത് താഴമണ്‍ മഠത്തിലെ മറ്റൊരംഗമായ കണ്ഠരര് മഹേഷ് മോഹനരാണ്. ശബരിമലയിലെ താന്ത്രികാവകാശം നിലവില്‍ താഴമണ്‍ പരമ്പരയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ്.

രാജീവരുടെ കുടുംബവും മോഹനരുടെ കുടുംബവുമാണിവ. ഈ രണ്ടു കുടുംബവും ഒരു വര്‍ഷം വീതം താന്ത്രികപദവിയില്‍ എത്തുകയാണ് ചെയ്യുന്നത്. ചിങ്ങം മുതല്‍ കര്‍ക്കടകം വരെയാണ് ഓരോ കുടുംബത്തിന്റെയും ഊഴം. മുന്‍പുള്ള ഒരു കേസുമായി ബന്ധപ്പെട്ട് കണ്ഠരര് മോഹനര്‍ക്ക് ശബരിമലയില്‍ വിലക്കുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ മകന്‍ മഹേഷ് മോഹനരാണ് തന്ത്രിയായി എത്തുന്നത്.

ഒരു വര്‍ഷം മുന്‍പ് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്മദത്തനും തന്ത്രിസ്ഥാനത്തേയ്ക്ക് എത്തിയിരുന്നു. മഹേഷ് മോഹനരുടെ ചുമതല ഓഗസ്റ്റ് 16ന് അവസാനിക്കും. അതിന് ശേഷം രാജീവരുടെ കുടുംബത്തിനാണ് ചുമതല.

തന്ത്രിപദവിയില്‍ 36-ാം വര്‍ഷം

കണ്ഠരര് രാജീവര് ശബരിമലയിലെ താന്ത്രിക സ്ഥാനത്ത് ഇപ്പോള്‍ 36-ാം വര്‍ഷമാണ്. താഴമണ്‍ മഠത്തിലെ തന്ത്രിയായിരുന്ന അച്ഛന്‍ കണ്ഠരര് കൃഷ്ണരര്‍ക്കൊപ്പമാണ് രാജീവര് ആദ്യമായി സന്നിധാനത്ത് പൂജ നടത്തിയത്. 1990ല്‍ മുഴുവന്‍ സമയ തന്ത്രിയായി. ബിരുദാനന്തര ബിരുദധാരിയായ രാജീവര്, 1984 ഏപ്രില്‍ 16ന് ചെങ്ങന്നൂര്‍ കൃഷിഭവനില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 22 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ഏഴുവര്‍ഷമൊഴികെ ബാക്കി സമയങ്ങളിലെല്ലാം ദീര്‍ഘാവധിയിലായിരുന്നു. 2015 മാര്‍ച്ച് 31ന് വിരമിച്ചപ്പോള്‍ ശബരിമല തന്ത്രിസ്ഥാനത്തായിരുന്നു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ അയ്യപ്പക്ഷേത്ര പ്രതിഷ്ഠ നടത്തിയത് രാജീവരാണ്.

Rajeevaru Arrest will not affect Sabarimala rituals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുഞ്ഞ് വേണമെന്ന് നിര്‍ബന്ധിച്ചു, ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ സഹകരിച്ചില്ല; തെളിവുണ്ട്, ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കി'

'അര ഡസന്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കില്‍ കട്ടിളപ്പാളി പൊളിക്കുമോ, സ്വര്‍ണം രാജ്യാന്തര കള്ളന്‍മാര്‍ക്ക് വിറ്റോ?'

സെർവിക്കൽ കാൻസർ എങ്ങനെ തിരിച്ചറിയാം; അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ

ഫോണുകള്‍ കസ്റ്റഡിയില്‍, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി എസ്‌ഐടി; പൊലീസിനോട് നിസ്സഹകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താം ഈ പാനീയങ്ങളിലൂടെ

SCROLL FOR NEXT