മാസപ്പിറവി  
Kerala

മാസപ്പിറവി കണ്ടു; കേരളത്തില്‍ റംസാന്‍ വ്രതാരംഭം നാളെ

പൊന്നാനിയിലും കാപ്പാടും മാസപ്പിറവി ദൃശ്യമായി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കേരളത്തില്‍ നാളെ മുതല്‍ റംസാന്‍ വ്രതാരംഭം. പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഞായറാഴ്ച റംസാന്‍ ഒന്നായത്. വിവിധ മുസ്ലീം നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ഇനി ഒരുമാസക്കാലം സംസ്ഥാനത്തെ മുസ്ലീം വിശ്വാസികള്‍കള്‍ക്ക് വ്രത ശുദ്ധിയുടെ നാളുകളാണ്.

റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്നും കേരളത്തിലെ മുജാഹിദ് വിഭാഗം നേരത്തെ തന്നെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച റംസാന്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ റംസാന്‍ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി (കെ എന്‍ എം) ചെയര്‍മാന്‍ പി പി ഉണ്ണീന്‍കുട്ടി മൗലവിയാണ് അറിയിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതോടെ ഇന്നുമുതല്‍ വ്രതം ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റംസാന്‍ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. ഇതോടെയാണ് ഇന്ന് മുതല്‍ റംസാന്‍ വ്രത ദിനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

യുഎഇ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാന്‍ ആരംഭിച്ചിരിക്കുന്നത്. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. പശ്ചിമേഷ്യ, ആഫ്രിക്കയുടെ ഭൂരിഭാഗം, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലും ഇന്നലെ ചന്ദ്രക്കല ദൃശ്യമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി