Rahul Mamkootathil 
Kerala

രാഹുലിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തതാണ്, സുധാകരന്‍ ഉള്‍പ്പെടെ ചേര്‍ന്നെടുത്ത തീരുമാനം; ചെന്നിത്തല

രാഹുല്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് തുടരുമെന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിലപാടിനെ തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ എങ്ങനെ പങ്കെടുത്തു എന്നറിയില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തതാണ്. കെ സുധാകരന്‍ അടക്കം എല്ലാവരും ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഇത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടിയുടെ നടപടി നേരിടുന്ന വ്യക്തി എങ്ങനെ പരിപാടിയില്‍ പങ്കെടുത്തു എന്നറിയില്ല. ഇക്കാര്യം പരിശോധിക്കേണ്ടത് കെപിസിസി ആണ്. രാഹുല്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസി ആണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പ്രതികരിച്ചു. രാഹുലിന്റെതായി പുറത്തുവന്ന ഓഡിയോ സന്ദേശം കേട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കേള്‍ക്കേണ്ട ഏര്‍പ്പാട് ഒന്നുമല്ലല്ലോ അതെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം, ഓഡിയോ സന്ദേശത്തിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തിന് എതിരെ കോണ്‍ഗ്രസ് നടപടി എടുത്തതെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല പത്മകുമാറിനെതിരെയും വാസുവിനെതിരെയും നടപടി എടുക്കാന്‍ സിപിഎമ്മിന് കഴിയുമോ എന്നും ചോദിച്ചു. ശബരിമല വിഷത്തില്‍ അറസ്റ്റിലായ എ പത്മകുമാറിനും എന്‍ വാസുവിനും എതിരെ നടപടി എടുക്കാന്‍ ഗോവിന്ദന് ധൈര്യമുണ്ടോ? തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.

ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. രാഹുല്‍ നിരപരാധിയെന്നും രാഹുല്‍ സജീവമാകണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ല. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി വേദി പങ്കിടാന്‍ മടിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

Congress Working Committee member Ramesh Chennithala rejected Palakkad MLA Rahul Mamkootathil's stance on Kerala local body election.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ

ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ സ്പോഞ്ച് ടെക്നിക്

മാരിടൈം യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി; ഡിസംബർ 20 വരെ അപേക്ഷിക്കാം

വഴുതനങ്ങയ്ക്കുള്ളിൽ പുഴുവുണ്ടോ? എങ്ങനെ തിരിച്ചറിയാം

'ചേലക്കുറിമാനം പതക്കമില്ലാ.. ചേലില്‍ അണിഞ്ഞിവള്‍...' മാപ്പിളപ്പാട്ടിനൊപ്പം ചുവടുവച്ച് സ്ഥാനാര്‍ഥികള്‍ - വിഡിയോ

SCROLL FOR NEXT