കുഞ്ഞാലിക്കുട്ടി- രമേശ് ചെന്നിത്തല 
Kerala

സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയവരുടെ പട്ടികയില്‍ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; ഉദ്യോഗസ്ഥന്റെ മൊഴി പുറത്ത്

കെകെ എന്നത് കുഞ്ഞാലിക്കുട്ടി, എജി എ ഗോവിന്ദനാണെന്നും ഒസി ഉമ്മന്‍ചാണ്ടിയാണെന്നും പിവി പിണറായി വിജയനാണെന്നും ഐകെ ഇബ്രാഹിം കുഞ്ഞെന്നും ആര്‍സി രമേശ് ചെന്നിത്തലയാണെന്നുമാണ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: സിഎംആല്‍എല്ലിന്റെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ വെളിവാക്കുന്ന മൊഴി പകര്‍പ്പുകള്‍ പുറത്ത്. ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ഉണ്ടായിരുന്ന ആളുകളുടെ ചുരുക്കപ്പേരുകള്‍ വിശദീകരിച്ച് സിഎംആര്‍എല്ലിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ മൊഴിപ്പകര്‍പ്പാണ് പുറത്തുവന്നത്. പിണറായി വിജയന്റെ പേരിന് പുറമെ രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പടെ പട്ടികയിലുണ്ട്.

ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കയാണെങ്കില്‍ അത് ബിജെപി കോണ്‍ഗ്രസ് ഡീല്‍ ആണെന്ന് നേരത്തെ തന്നെ സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന സമീപനമാണിതെന്നും സിപിഎം ആരോപിച്ചിരുന്നു. യുഡിഎഫിന്റെ ഭരണകാലത്താണ് അനധികൃത ഇടപാട് നടന്നതെന്നും ഡയറിയില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടും എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്ന് സിപിഎം ചോദിക്കുന്നു.

ഡയറിയില്‍ കെകെ, എജി, ഒസി, പിവി, ഐകെ, ആര്‍സി എന്നീ ചുരുക്കപ്പേരിലാണ് പേരുകള്‍ രേഖപ്പെടുത്തിയത്. കെകെ എന്നത് കുഞ്ഞാലിക്കുട്ടി, എജി എ ഗോവിന്ദനാണെന്നും ഒസി ഉമ്മന്‍ചാണ്ടിയാണെന്നും പിവി പിണറായി വിജയനാണെന്നും ഐകെ ഇബ്രാഹിം കുഞ്ഞെന്നും ആര്‍സി രമേശ് ചെന്നിത്തലയാണെന്നുമാണ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്

പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവനനായി സിഎംആര്‍എല്‍ ഉടമയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മുന്‍മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ തലങ്ങള്‍ വേറെയാണെന്നും അത് സര്‍ക്കാര്‍ കൂടി ഉള്‍പ്പട്ടെ രാഷ്ട്രീയ അഴിമതിയാണെന്നും അതിനെ ഇതുമായി താരതമ്യം ചെയ്യരുതെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഡയറിയിലെ ചുരുക്കപ്പേരുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ പിവി യെന്നത് താനല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Ramesh Chennithala and PK Kunhalikutty on the list of those who received money from CMRL; official's statement out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊച്ചേ, മലയാളികൾ വലിയ ആൾക്കാരാണെന്ന് പറഞ്ഞിട്ട്, ഇംഗ്ലീഷിൽ എന്തോന്നാ ഈ കടുക് വറക്കുന്നത് ?'; അവതാരകയോട് ഉർവശി

സോക്കർ ആവേശത്തിൽ വീണ്ടും കണ്ണൂർ: ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; കിക്കോഫ് സെപ്റ്റംബർ 25-ന്

ഇം​​ഗ്ലണ്ടിൽ 10 വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ്! ​ഗംഭീർ കാണുന്നുണ്ടോ?

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞു; രണ്ടുദിവസത്തിനിടെ രൂപയ്ക്ക് 71 പൈസയുടെ നഷ്ടം

ദിവസവും നടന്നിട്ടും വയറു കുറയുന്നില്ലേ? ഈ 7 കാരണങ്ങൾ ആകും പിന്നിൽ