Ramesh Chennithala Wins Haripad Again Emerges as Key CM Contender in Kerala Politics. file
Kerala

വീണ്ടും ജനങ്ങളുടെ നേതാവായി ചെന്നിത്തല; ആർ സിയുടെ ചരിത്രം ഇങ്ങനെ..

കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് എത്താൻ സാധ്യതയുള്ള പേരുകൾ ഒന്നാണ് ചെന്നിത്തല.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഏഴാം തവണയും ഹരിപ്പാട് നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് വിജയിച്ച് കയറിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകരുടെ ആർ സി അഥവാ രമേശ് ചെന്നിത്തല. ഇത്തവണത്തെ ചെന്നിത്തലയുടെ വിജയത്തിന് മധുരം കൂടുതലാണ്.

കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് എത്താൻ സാധ്യതയുള്ള പേരുകൾ ഒന്നാണ് ചെന്നിത്തല. ഹരിപ്പാടുകാർ ജയിപ്പിച്ച വിട്ട എംഎൽഎ മുഖ്യമന്ത്രി ആകുമോ എന്നറിയാൻ ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതി.

Ramesh Chennithala

രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ യാത്ര ആരംഭിച്ചത് സ്കൂൾ കാലഘട്ടത്തിലാണ്. മാവേലിക്കരയിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി ആണ് തുടക്കം. 1982-ൽ കോൺഗ്രസിന്റെ ദേശീയ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയുടെ (NSUI) അധ്യക്ഷനായി.

ഇതേ വർഷം തന്നെ 1982-ൽ ഹരിപ്പാട് നിയോജകമണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 28-ാം വയസ്സിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ മന്ത്രിയായി. തുടർന്ന് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചു.

Ramesh Chennithala

1989, 1991, 1996 വരെയുള്ള കോട്ടയം മണ്ഡലത്തിൽ നിന്ന് ലോകസഭയിലേക്ക് ജയിച്ചു കയറി. ഇതിനിടയിൽ 1990-കളിൽ അദ്ദേഹം ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചു. 1999-ൽ മാവേലിക്കര മണ്ഡലത്തിലേക്ക് മാറിയ ചെന്നിത്തല വീണ്ടും ലോക്സഭയിലെത്തി. 2002-ൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും 2004 ൽ കോൺഗ്രസിന്റെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതിയായ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ അദ്ദേഹം അംഗമായി.

Ramesh Chennithala

എന്നാൽ, 2004ൽ തന്നെ മാവേലിക്കര മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി അഡ്വ. സി.എസ്. സുജാതയോട് പരാജയപ്പെട്ടത്തോടെ കേരളാ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. 2005 മുതൽ 2014 വരെ നീണ്ട ഒൻപത് വർഷം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

കോൺഗ്രസ് പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കാണ് ചെന്നിത്തല വഹിച്ചത്. 2011ൽ ഹരിപ്പാട് നിന്ന് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014 ലെ ഉമ്മൻചാണ്ടി സർക്കാരിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായി അദ്ദേഹം ചുമതലയേറ്റു.

Ramesh Chennithala

2016 - 2021വരെയുള്ള ആദ്യ പിണറായി സർക്കാരിന്റെ പ്രതിപക്ഷ നേതാവ് ആയി. സ്പ്രിന്‍ക്ലര്‍, ആഴക്കടൽ മത്സ്യബന്ധന കരാർ തുടങ്ങിയ അഴിമതി ആരോപണങ്ങൾ നിയമസഭയിൽ ശക്തമായി ഉന്നയിച്ച് സർക്കാരിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞു. പകരം വി ഡി സതീശൻ പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേറ്റു.

Ramesh Chennithala

എന്നിട്ടും, രാഷ്ട്രീയ പോരാട്ടം അവസാനിപ്പിക്കാൻ ചെന്നിത്തല തയ്യറായില്ല. രണ്ടാം പിണറായി സർക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു സജീവമായി തുടർന്നു. ഒടുവിൽ വീണ്ടും ഹരിപ്പാട് നിന്നും ജയിച്ചു കയറുമ്പോൾ ചെന്നിത്തലയ്ക്ക് എന്ത് പദവി ആകും ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആർസിയെ സ്നേഹിക്കുന്ന കോൺഗ്രസ് പ്രവർത്തകർ.

Ramesh Chennithala Wins Haripad Again Emerges as Key CM Contender in Kerala Politics.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: കഴക്കൂട്ടത്തും താമര വിരിഞ്ഞു! കടകംപള്ളിയെ അട്ടിമറിച്ച് വി മുരളീധരൻ

ബംഗാളിൽ ബിജെപി ഭരണം ഉറപ്പിച്ചു; 194 സീറ്റുകളിൽ മുന്നേറ്റം, ഭവാനിപൂരിൽ മമതയുടെ ലീഡ് കുറയുന്നു

എന്തുകൊണ്ടാണ് ചിലർ മാത്രം കൊതുകുകളുടെ പ്രധാന ടാർ​ഗറ്റാവുന്നത്

അസമിൽ ബിജെപി ഭരണം ഉറപ്പിച്ചു; 9 സീറ്റുകളിൽ വിജയം, 72 ഇടങ്ങളിൽ ലീഡ്; പ്രതിപക്ഷ നിര തകർന്നു

നേരിട്ടത് വലിയ പരാജയം; വോട്ടുകള്‍ കുറഞ്ഞു; ആഴത്തില്‍ പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT