ഫയല്‍ ചിത്രം 
Kerala

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട് 

അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ നീക്കം ചെയ്തില്ലെന്നാണ് രമേശ് ചെന്നിത്തല വിശദീകരിക്കുന്നത് 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇരട്ടവോട്ടിനെതിരെ കോടതിയില്‍ പോരാട്ടം തുടരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. തൃപ്പെരുന്തുറ പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് വോട്ടുള്ളത്. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെയും അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മരുമകളുടേയും വോട്ട് ഹരിപ്പാട് നഗരസഭയിലേക്ക് മാറ്റിയിരുന്നു. നേരത്തെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ ആയിരുന്നു ഇവര്‍ക്കെല്ലാം വോട്ടുണ്ടായിരുന്നത്. 

നഗരത്തിലെ അദ്ദേഹത്തിന്റെ ക്യാംപ് ഓഫീസ് അഡ്രസിലേക്ക് വോട്ട് മാറ്റുകയായിരുന്നു. ഇതനുസരിച്ച് നഗരസഭയിലെ 51-ാം ബൂത്തിലാണ് വോട്ടുള്ളത്. എല്ലാവരുടേയും വോട്ടുകള്‍ ഇങ്ങോട്ട് മാറ്റിയെങ്കിലും ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152-ാം ബൂത്തിലെ വോട്ടറായി ദേവകിയമ്മയുടെ പേര് നിലവിലുണ്ട്. 

ഇതോടൊപ്പം നഗരസഭയിലും ദേവകിയമ്മയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ വോട്ട് നഗരസഭയിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരുടെ പിഴവ് കൊണ്ടാണ് ഇപ്പോഴും അമ്മയുടെ വോട്ട് പഞ്ചായത്തില്‍ തുടരുന്നതെന്ന് രമേശ് ചെന്നിത്തല പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

Today's Rashi Phalam April 30| സന്താനഭാഗ്യം പ്രതീക്ഷിക്കാം,ജോലിയിൽ ഉയർച്ച നേടും

ജോലിസ്ഥലത്ത് പ്രണയം പൂവിടാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

SCROLL FOR NEXT