ഫയല്‍ ചിത്രം 
Kerala

15 കാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയെന്ന് പൊലീസിനെ അറിയിച്ചു; അന്വേഷണത്തില്‍ വഴിത്തിരിവ്; പീഡനക്കേസില്‍ അറസ്റ്റില്‍

മദ്യം നല്‍കിയ സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് സഞ്ജുവിനെയും പൊലീസ് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി അനന്തു(23) വിനെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയെന്ന് അനന്തു പൊലീസില്‍ അറിയിച്ചിരുന്നു. 

അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അനന്തു അറസ്റ്റിലായത്. മദ്യം നല്‍കിയ സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് സഞ്ജുവിനെയും പൊലീസ് പിടികൂടി. 

അടൂര്‍ നെല്ലിമുകളിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചാണ് സഞ്ജു പെണ്‍കുട്ടിക്ക് മദ്യം നല്‍കിയത്. ഇക്കാര്യം ഇന്നലെ വൈകീട്ട് അനന്തു പൊലീസിനെ അറിയിക്കുകയായിരുന്നു. 

പൊലീസ് എത്തിയതോടെ സഞ്ജു സ്ഥലത്തു നിന്നും മുങ്ങി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. സഞ്ജുവിനെ പിടികൂടും മുമ്പ് അനന്തു ഇയാളെ മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. 

അതേസമയം തന്നെ ചെങ്ങന്നൂര്‍ സ്വദേശി എങ്ങനെ കൃത്യമായി ഇവിടെയെത്തി എന്നതിനെക്കുറിച്ചും പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍, മുമ്പ് മൂന്നു തവണ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി മൊഴി നല്‍കി. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT