സുപ്രീംകോടതി /ഫയല്‍ ചിത്രം 
Kerala

'പഞ്ചാബ് ഉത്തരവ് വായിക്കൂ'; രാജ്ഭവനോട് സുപ്രീം കോടതി

പഞ്ചാബിലേതിന് സമാനമായ കാര്യമാണ് കേരളത്തിലും നടക്കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരരായ അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ കോടതിയെ ധരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  നിയമസഭ പാസാക്കിയ ബില്ലുകളില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ഗവര്‍ണര്‍ക്കെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പഞ്ചാബിന്റെ ഹര്‍ജിയിലെ ഉത്തരവ് വായിക്കാന്‍ രാജ്ഭവന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ച് സുപ്രീം കോടതി. ഉത്തരവ് വായിച്ച ശേഷ മറുപടി അറിയിക്കാന്‍ ഏജിക്ക് നിര്‍ദേശം നല്‍കി. ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്നതായിരുന്നു കോടതി ഉത്തരവ്.

പഞ്ചാബിലേതിന് സമാനമായ കാര്യമാണ് കേരളത്തിലും നടക്കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരരായ അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ കോടതിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറെ കണ്ടിട്ടിട്ടും ഇതുവരെയും ബില്ലില്‍ ഒപ്പിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.  ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് എജി പറഞ്ഞപ്പോഴാണ് പഞ്ചാബുമായി ബന്ധപ്പെട്ട ഉത്തരവ് സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെന്നും  ആ ഉത്തരവ് വായിച്ചതിന് ശേഷം മറുപടി അറിയിക്കാനും  രാജ്ഭവന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.

പഞ്ചാബുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച അതേ ബെഞ്ച് കേരളത്തിന്റെ ഹര്‍ജിയും പരിഗണിക്കുന്നത്. നിയമസഭയെ മറികടന്നുകൊണ്ട് ബില്ലുകള്‍ പിടിച്ചുവെക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. ബില്ലിന്‍ മേല്‍ വിയോജിപ്പുണ്ടെങ്കില്‍ തിരിച്ച്  നിയമസഭയ്ക്ക് അയക്കുക. നിയമസഭ അത് ഭേദഗതിയോട് കൂടിയോ അല്ലാതെയോ അയച്ചാല്‍ അത് ഒപ്പിടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നാണ് ഉത്തരവില്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ