കെ ബാബു, ഡീന്‍ കുര്യാക്കോസ് ഫെയ്സ്ബുക്ക്
Kerala

ശുപാര്‍ശ ചെയ്തത് യുവ എംപി, പ്ലീഡര്‍ നിയമന വിവാദത്തില്‍ വെളിപ്പെടുത്തലുമായി കെ ബാബു; സ്ഥിരീകരിച്ച് ഡീന്‍ കുര്യാക്കോസ്

ഒരു കോണ്‍ഗ്രസ് എംപി തന്നെ ശുപാര്‍ശ ചെയ്ത പേരായതിനാല്‍ മുഖ്യമന്ത്രിയെ മാത്രം ലക്ഷ്യം വെച്ച് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് കെ ബാബു പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിവാദത്തില്‍ വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ ബാബു. വിവാദമായ മുന്‍ എസ്എഫ്‌ഐക്കാരിയായ അഭിഭാഷകയെ ശുപാര്‍ശ ചെയ്തത് ഒരു യുവ എംപിയാണെന്നാണ് കെ ബാബു പറഞ്ഞത്. ആരാണ് ആ എംപി എന്ന് കെ ബാബു വെളിപ്പെടുത്തിയില്ല. എന്നാല്‍ ഡീന്‍ കുര്യാക്കോസോ, ഹൈബി ഈഡനോ അല്ല ആ എംപിയെന്നും കെ ബാബു സൂചിപ്പിച്ചു.

പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല. ഒരു കോണ്‍ഗ്രസ് എംപി തന്നെ ശുപാര്‍ശ ചെയ്ത പേരായതിനാല്‍ മുഖ്യമന്ത്രിയെ മാത്രം ലക്ഷ്യം വെച്ച് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ല. എല്ലാ സന്ദര്‍ഭങ്ങളിലും രാഷ്ട്രീയം മാത്രം നോക്കാന്‍ കഴിയില്ല. അപേക്ഷകരുടെ യോഗ്യത കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കെ ബാബു പറഞ്ഞു.

അതിനു പിന്നാലെ അഭിഭാഷകയെ പ്ലീഡര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത് താന്‍ തന്നെയാണെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് സ്ഥിരീകരിച്ചു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകയെ ശുപാര്‍ശ ചെയ്തത്. നൂറു ശതമാനം ബോധ്യമുള്ളതുകൊണ്ടാണ് അത്തരമൊരു ശുപാര്‍ശ നല്‍കിയത്. എംപി എന്ന നിലയിലാണ് ശുപാര്‍ശയെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായ അഡ്വക്കേറ്റ് ജിയോണ ജയിംസിനെ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തതാണ് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായത്.

Recommended by a young MP: K. Babu makes a revelation regarding the pleader appointment controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

'പൂക്കളം തട്ടിത്തെറിപ്പിച്ചത് മാനസികസമ്മര്‍ദ്ദം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല'; മാപ്പ് പറഞ്ഞ് പെണ്‍കുട്ടി

ദോശ കൊടുക്കാന്‍ വൈകി, തട്ടുകട തല്ലിത്തകര്‍ത്തു, ദമ്പതികളെ ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

'കുറ്റം എന്നെങ്കിലും മറനീക്കി പുറത്ത് വരും'; ആദ്യമായി പൊലീസ് വേഷത്തില്‍ പാര്‍വതി; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' ടീസര്‍

കാര്‍ മതിലില്‍ ഇടിച്ചു തീപിടിച്ചു; വയോധികന് ദാരുണാന്ത്യം