മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍ 
Kerala

ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; എട്ടുദിവസത്തിനിടെ വിറ്റത് 665 കോടിയുടേത്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41 കോടിയുടെ അധിക വരുമാനം 

സംസ്ഥാനത്ത്  ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത്  ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ ബെവ്‌കോ വഴി 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 624 കോടിയായിരുന്നു. 41 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ ഉണ്ടായത്.

മദ്യത്തിന്റെ വില വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ ഓണമാണിത്. ഉത്രാട ദിനത്തില്‍ മാത്രം 116 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഇതേദിവസം വിറ്റതിനേക്കാള്‍ നാലുകോടിയുടെ മദ്യം അധികമായി വിറ്റു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്.

ഇനി ഓണക്കാലവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ കണക്കുകള്‍ കൂടി പുറത്തുവരാനുണ്ട്. ഇതും കൂടി ലഭിക്കുന്നതോടെ, വില്‍പ്പന 770 കോടിയാവുമെന്നാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്തെ പത്തുദിവസം കൊണ്ട് 700 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT