തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2027 വര്‍ഷത്തെ കലണ്ടറിന് റെക്കോര്‍ഡ് വില്‍പന. ഒക്ടോബര്‍ 23-ന് വില്‍പ്പന ആരംഭിച്ച് നവംബര്‍ 12-വരെ ആകെ 1,72,836 കലണ്ടറുകള്‍ വിറ്റഴിക്കപ്പെട്ടുവെന്നാണ് കണക്കുകള്‍. ഇതില്‍ 1,57,226 എണ്ണം നേരിട്ട് വിറ്റഴിച്ചു. 15,610 എണ്ണം സൗജന്യമായി വിതരണം ചെയ്തു. ഓരോ 10 കലണ്ടറിനും ഒരു കലണ്ടര്‍ എന്ന രീതിയിലാണ് സൗജന്യ കലണ്ടര്‍ നല്‍കിയിട്ടുള്ളത്.
40 രൂപയാണ് സര്‍ക്കാര്‍ കലണ്ടറിന്റെ വില. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസം വരെ ആകെ 1.65 ലക്ഷം കലണ്ടറുകള്‍ മാത്രമാണ് വിറ്റഴിച്ചത്. എന്നാല്‍ ഇത്തവണ രണ്ടാഴ്ചയ്ക്കുള്ളില്‍ കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പ്പന മറികടക്കാന്‍ സാധിച്ചു. ഈ സാഹചര്യത്തില്‍ 10 ലക്ഷം കലണ്ടറുകള്‍ അച്ചടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ വിവിധ ഡിപ്പോകളിലായി 2,96,000 കലണ്ടറുകള്‍ എത്തിച്ചതില്‍ 1,23,164 എണ്ണം മാത്രമാണ് ഇനി സ്റ്റോക്കുള്ളത്.
നവംബര്‍ 12 വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കലണ്ടറുകള്‍ വിറ്റഴിച്ചത് തിരുവനന്തപുരത്തെ ജി.സി.പി (ഏഇജ) പബ്ലിക്കേഷന്‍ വഴിയാണ്. ഇവിടെ നിന്നും 40,360 കലണ്ടറുകള്‍ (36,749 വില്‍പ്പന, 3,611 സൗജന്യം) വിതരണം ചെയ്തു. ജില്ലാ ഫോറം സ്റ്റോറുകളില്‍ എറണാകുളമാണ് ഒന്നാമത്. കോട്ടയം 16396, തൃശൂര്‍ 14001, പാലക്കാട് 13117, കോഴിക്കോട് 12665, കൊല്ലം 12594, കണ്ണൂര്‍ 12145, ആലപ്പുഴ 9375, മലപ്പുറം 9039, പത്തനംതിട്ട 4254 മണ്ണന്തല എഫ്.എസ് 1917, കാസര്‍കോട് 1493, വയനാട് 1281 എന്നിങ്ങനെയാണ് മറ്റ് കേന്ദ്രങ്ങളിലെ വില്‍പ്പന കണക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates