രേഷ് ബാബു 
Kerala

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല?; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

പുലക്കോട്ടുകര സ്വദേശി രേഷ് ബാബുവാണ് മരിച്ചത്. 33 വയസ്സായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി. പുലക്കോട്ടുകര സ്വദേശി രേഷ് ബാബുവാണ് മരിച്ചത്. 33 വയസ്സായിരുന്നു. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.

വഴിയാത്രക്കാരന്റെ വാച്ചും ഫോണും പണവും കവര്‍ന്ന കേസില്‍ കഴിഞ്ഞ പതിനേഴാം തീയതിയാണ് നാലുയുവാക്കളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിലൊരാള്‍ ആയിരുന്നു പുലക്കാട്ടുകര സ്വദേശിയായ രേഷ് ബാബു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജില്ല ജയിലിലേക്ക് മാറ്റിയിരുന്നു.

26ാം തീയതിയാണ് ചോര ഛര്‍ദിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ജയിലധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ത സമ്മര്‍ദ്ദം കൂടി തലച്ചോറിലെ ഞരമ്പ് പൊട്ടിയാണ് യുവാവ് അത്യാസന്ന നിലയില്‍ ആയതെന്നാണ് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചത്. രേഷ് ബാബു നാലുമാസം മുന്‍പ് വീട് വിട്ട് ഇറങ്ങിയതാണെന്ന് പിതാവ് പറയുന്നു. സാമൂഹ്യവിരുദ്ധരുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച് തിരികെ വീട്ടിലേക്ക് വരാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും മകന്‍ തയ്യാറായില്ലെന്ന് പിതാവ് പറഞ്ഞു.

യുവാവിന്റെ ശരീരത്തിലാകെ പരിക്കേറ്റ പാടുകളുണ്ടെന്ന് പിതാവ് ബാബു പറഞ്ഞു. ഇന്നലെ വൈകീട്ടാണ് രേഷ് ബാബു മരിച്ചത്. മകന്‍ മരിച്ചത് ജയിലധികൃതരുടെ മര്‍ദനത്തെ തുടര്‍ന്നാണെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പിതാവ് പരാതി നല്‍കി. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Remand prisoner collapses and dies in Viyyur jail; complaint alleges assault

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്