രേഷ് ബാബു 
Kerala

'റിമാന്‍ഡ് പ്രതിയുടെ മരണകാരണം മര്‍ദനമല്ല, പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത്'; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതി രേഷ് ബാബുവിന്റെ മരണം പ്ലേറ്റ്ലെറ്റ് കുറഞ്ഞത് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖത്തെ മുറിവ് പ്ലേറ്റ്‌ലെറ്റ് കുറഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായതെന്നാണ് നിഗമനം. ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും. തലയിലെ ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായത്. ശരീരത്തിന്റെ പുറകില്‍ രണ്ടു മുറിവുകള്‍ കണ്ടെത്തിയതായും അത് മര്‍ദനത്തിലൂടെ ഉണ്ടായതാണോ എന്നതില്‍ പരിശോധന തുടരുകയാണ്.

വിയ്യൂര്‍ ജയിലില്‍ കുഴഞ്ഞു വീണ റിമാന്‍ഡ് പ്രതി കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂര്‍ ചിറ്റിശ്ശേരി സ്വദേശിയാണ് രേഷ് ബാബു. കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലില്‍ കുഴഞ്ഞു വീണത്. മെയ് 16 നാണ് അടിപിടിക്കേസില്‍ തൃശൂര്‍ ഇൗസ്റ്റ് പൊലീസ് രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 17ന് തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. മെയ് 26ന് വൈകിട്ട് ജയിലില്‍ നിന്ന് രേഷ്ബാബുവിന്റെ അച്ഛന്‍ ബാബുവിനെ വിളിച്ച് മകന്‍ സുഖമില്ലാതെ മെഡിക്കല്‍ കോളജിലാണെന്നും എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളജില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചപ്പോള്‍ മകന്‍ ജയിലില്‍ ടോയ്ലറ്റില്‍ പോയി തിരിച്ചുവരവേ ചന്ദനത്തിരിയുടെ തിരി അല്ലാത്ത ഭാഗം വച്ച് പല്ലിനിടയില്‍ കുത്തിയപ്പോള്‍ വായില്‍ നിന്നും ചോര വരുന്നതായി കണ്ടുവെന്നും തുടര്‍ന്ന് ചോര ഛര്‍ദിച്ചു എന്നും പൊലീസ് പറഞ്ഞുവെന്ന് അച്ഛന്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മാനസിക വെല്ലുവിളി നേരിടുന്നയാളെ റിമാന്‍ഡ് ചെയ്തത് വീഴ്ചയാണെന്നും കേസില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ ആവശ്യപ്പെട്ടു. ലോക്കപ്പ് മര്‍ദനങ്ങള്‍ തിരിച്ചുവരുന്നെന്നും യുഡിഎഫ് ഭരണകാലത്ത് അവസാനിപ്പിച്ച ലോക്കപ്പ് മര്‍ദനം വീണ്ടും തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.

Resh Babu's death due to low platelet count'; Preliminary post-mortem report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും

'ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ അധ്യായം ഇവിടെ അവസാനിക്കുന്നു'! അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ; ഞെട്ടൽ

'ഇതിലും ഭേദം കക്കൂസ്, നമ്മള്‍ ഭിക്ഷക്കാരല്ല; ഋതബ്രത ഇറങ്ങിപ്പോയി'

അതിരപ്പിള്ളി കണ്ട് മടങ്ങി; ദമ്പതികൾ സ‍ഞ്ചരിച്ച കാർ 15അടിയോളം താഴ്ചയിലേക്ക് മറി‍ഞ്ഞു; രക്ഷപ്പെടൽ

ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍,കടബാധ്യത 5.07 ലക്ഷം കോടി; വിചിത്രവാദമെന്ന് പ്രതിപക്ഷം; കാലവര്‍ഷം എത്തി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT