'ഇതിലും ഭേദം കക്കൂസ്, നമ്മള്‍ ഭിക്ഷക്കാരല്ല; ഋതബ്രത ഇറങ്ങിപ്പോയി'

ഓരോ ജനതയ്ക്കും അവര്‍ക്ക് അര്‍ഹതപ്പെട്ട നേതൃത്വമാണ് ലഭിക്കുക.
Ritabrata Banerjee
ഋതബ്രത ബാനര്‍ജി
Updated on
2 min read

തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിമത തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഋതബ്രത ബാനര്‍ജിയുമായുള്ള പഴയകാല ഓര്‍മ പങ്കുവെച്ച് മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. 2007-ല്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡല്‍ഹിയില്‍ തനിക്കൊപ്പം ഋതബ്രത ബാനര്‍ജി താമസിക്കാനെത്തിയപ്പോഴുണ്ടായ അനുഭവമാണ് ശ്രീരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മുറിയുടെ അവസ്ഥ കണ്ട് അന്ന് ഇതിനേക്കാള്‍ നല്ലത് കക്കൂസില്‍ താമസിക്കുന്നതാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ അച്ചടക്കം ഇല്ലാത്ത, വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്തയാളാണ് ഋതബ്രത ബാനര്‍ജിയെന്ന് ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.

Ritabrata Banerjee
'ആ നിലപാടിലേക്കാണ് സതീശൻ എത്തേണ്ടത്, വഖഫിൽ പഠിക്കാതെയാണ് പ്രതികരിച്ചത്'

'നടപ്പിലോ ഇരിപ്പിലോ കമ്മ്യൂണിസ്റ്റ് രീതികളുടെ ഒരു സ്വാധീനവും ഇല്ലാത്ത ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലൂടെ നുഴഞ്ഞ് കേറി ബംഗാളിലെ പ്രതിപക്ഷ പ്രതിരോധത്തിന്റെ മുഖമായി മാറിയിരിക്കുന്നു. അത്ഭുതപ്പെടാനില്ല. ഓരോ ജനതയ്ക്കും അവര്‍ക്ക് അര്‍ഹതപ്പെട്ട നേതൃത്വമാണ് ലഭിക്കുക' എന്നും ശ്രീരാമകൃഷ്ണന്‍ കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

ഋതബ്രത ബാനര്‍ജി ബംഗാളിലെ പ്രതിപക്ഷ നേതാവ്.

2007 ല്‍ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റായി ഡല്‍ഹിയിലേക്ക് മാറുമ്പോള്‍ പാര്‍ട്ടി ഒരുക്കിയ പരിമിതമായ താമസസ്ഥലത്ത് ഒരു കൊച്ചു മുറിയില്‍ (അടുക്കള) താമസക്കാരനായി ചെല്ലുമ്പോള്‍ അവിടെ എന്‍റെ കൂടെ താമസക്കാരനായി വരേണ്ടിയിരുന്നത് അന്നത്തെ എസ്.എഫ്.ഐ സെക്രട്ടറി ആയിരുന്ന ഈ ബാനര്‍ജി ആയിരുന്നു. അന്ന് എം.പി. ആയിരുന്ന രാജ്നാഥ് സിംഗിന്‍റെ ബംഗ്ലാവിന്‍റെ തൊട്ടടുത്തുള്ള 42, അശോക എന്ന ഞങ്ങളുടെ കൊച്ചുവീട്ടില്‍ ഞങ്ങള്‍ ഉള്‍പ്പെടെ എട്ടോളം കുടുംബങ്ങള്‍ അടുക്കളയിലും വരാന്തകളിലുമായി കഴിഞ്ഞുകൂടി. എം.പി. മാര്‍ക്ക് ലഭിക്കുന്ന ബംഗ്ലാവുകളും സര്‍വ്വന്‍റ് ക്വാര്‍ട്ടേഴ്സുകളും എല്ലാം പാര്‍ട്ടി ഏറ്റെടുത്ത് എ.കെ.ജി ഭവനിലെ ജീവനക്കാര്‍ക്കും വര്‍ഗ്ഗബഹുജന സംഘടനകളുടെ ഭാരവാഹി കള്‍ക്കും വീതം വച്ചു നല്‍കുകയായിരുന്നു പതിവ്. ഏതാണ്ട് രാത്രി 9 മണി കഴിഞ്ഞപ്പോള്‍ എന്‍റെ സഹമുറിയനായി ബാനര്‍ജി വന്നു. മുറിയുടെ അവസ്ഥ കണ്ടപാടെ അവന്‍ ക്ഷുഭിതനായി. What is this comrade ? How can we stay here, better to search for a toilet for sleep. We are not street beggars I won’t stay here എന്നെല്ലാം വിളിച്ച് പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോയി. പിന്നീട് ഒരിക്കലും അയാള്‍ അങ്ങോട്ട് വന്നതേയില്ല. ഒന്നാം യു.പി.എ ഭരണത്തിന്‍റെ ആനുകൂല്യവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം പല സ്ഥലങ്ങളിലായി ലക്ഷ്വറി ജീവിതം ആസ്വദിച്ച് താമസിച്ചു. അച്ചടക്കം ഇല്ലാത്ത, വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവന്‍ പിന്നീട് കാണുമ്പോള്‍ എല്ലാം എന്നെ പരിഹസിക്കുമായിരുന്നു. You are still staying in that kennel or dog house ? Horrible.നടപ്പിലോ ഇരിപ്പിലോ കമ്മ്യൂണിസ്റ്റ് രീതികളുടെ ഒരു സ്വാധീനവും ഇല്ലാത്ത ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലൂടെ നുഴഞ്ഞ് കേറി ബംഗാളിലെ പ്രതിപക്ഷ പ്രതിരോധത്തിന്‍റെ മുഖമായി മാറിയിരിക്കുന്നു. അത്ഭുതപ്പെടാനില്ല. ഓരോ ജനതയ്ക്കും അവര്‍ക്ക് അര്‍ഹതപ്പെട്ട നേതൃത്വമാണ് ലഭിക്കുക.

Summary

P. Sreeramakrishnan shares old memories regarding Ritabrata Banerjee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ritabrata Banerjee
 Ritabrata Banerjee
Mamata Banerjee, Ritabrata Banerjee
Mamata Banerjee
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com