വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം 
Kerala

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും നിലവില്‍ നിരോധനമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂർ: മഴ ശക്തമായി തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവേശനത്തിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ( ഡിടിപിസി ) ആണ് ഇക്കാര്യം അറിയിച്ചത്. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനത്തിനും നിയന്ത്രണമുണ്ട്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റാഫ്റ്റിങ്, കയാക്കിങ് ഉള്‍പ്പടെയുള്ളവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിതായും ഡിടിപിസി അറിയിച്ചു. മഴയുടെ ശക്തി കുറയുന്നതിന് അനുസരിച്ച് നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്നതാണ്.

കടല്‍ ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് ബീച്ചുകളിലേക്ക് ഉള്‍പ്പെടെ ഉള്ള യാത്ര ഒഴിവാക്കണമെന്നും ഡിടിപിസി അറിയിച്ചു. ബീച്ചുകളോട് അനുബന്ധിച്ചുള്ള പാര്‍ക്കുകള്‍ ഉള്‍പ്പെടെ താല്‍ക്കാലികമായി അടച്ചിട്ടിട്ടുണ്ട്. മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും നിലവില്‍ നിരോധനമുണ്ട്.

Restrictions imposed on tourist destinations in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം