സീന 
Kerala

ഭിന്നശേഷി സൗഹൃദം പാഴ്‌വാക്കായി; തൃശൂരില്‍ വോട്ടു ചെയ്യാതെ മടങ്ങി റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടര്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഭിന്നശേഷി സൗഹൃദം പാഴ്‌വാക്കായി. വോട്ടു ചെയ്യാനെത്തിയ റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബൂത്തില്‍ റാമ്പില്ലെന്ന് മനസ്സിലായതോടെ വോട്ടുചെയ്യാതെ മടങ്ങി. തൃശൂര്‍ കോലഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ വോട്ടറായ സീനക്കാണ് വോട്ട് നഷ്ടമായത്. ഭിന്നശേഷിക്കാരായ സീനയ്ക്ക് പോട്ടോര്‍ എല്‍ പി സ്‌കൂളിലായിരുന്നു വോട്ട്.

വോട്ടു ചെയ്യാന്‍ എത്തിയപ്പോഴാണ് ബൂത്തില്‍ റാമ്പില്ലെന്ന് മനസ്സിലായത്. ഇതോടെ ടീച്ചര്‍ വോട്ടു ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. പിടിച്ചു കയറ്റാമെന്ന ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന അവര്‍ നിരാകരിക്കുകയായിരുന്നു. താന്‍ അന്ധയാണെങ്കില്‍ പരസഹായം ആവശ്യമായേനേ. ഇപ്പോള്‍ അതുവേണ്ട എന്നായിരുന്നു പ്രതികരണം.

ജീവിതത്തിലാദ്യമായാണ് സീന വോട്ടു മുടക്കിയത്. കഴിഞ്ഞതവണയും ഇതേ സ്‌കൂളിലായിരുന്നു എങ്കിലും അന്ന് റാമ്പുള്ള കെട്ടിടത്തിലായിരുന്നു ബൂത്ത് എന്നും അവര്‍ പറഞ്ഞു. വോട്ട് നഷ്ടമായത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മിഷണര്‍ക്ക് സീന പരാതി അറിയിച്ചു.

Retired Deputy Director of Education returns without voting in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

SCROLL FOR NEXT