Wayanad Township project house  file
Kerala

ഒരു വീടിന് ചെലവ് 26,95,000 രൂപ; ഭൂചലനത്തിലും കുലുങ്ങാത്ത അടിത്തറ മുതല്‍ ഫിറ്റിങ്ങുകള്‍ വരെ, വയനാട് ടൗണ്‍ഷിപ്പിന്റെ കണക്ക് നിരത്തി മന്ത്രി

പണി പൂര്‍ത്തിയായ മാതൃകാ വീടിനെ ചുറ്റിപ്പറ്റിയും, പദ്ധതി ഇഴഞ്ഞുനീങ്ങുന്നുവെന്നുമുള്ള ചര്‍ച്ചകൾ സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍ കണക്കുകളും വസ്തുതകളും സംബന്ധിച്ച് വിശദീകരിക്കുകയാണ് റവന്യൂ മന്ത്രി കെ രാജന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ശേഷം ഏറ്റവുമധികം ചര്‍ച്ചയായത് ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച വിഷയമായിരുന്നു. പണി പൂര്‍ത്തിയായ മാതൃകാ വീടിനെ ചുറ്റിപ്പറ്റിയും, പദ്ധതി ഇഴഞ്ഞുനീങ്ങുന്നുവെന്നുമുള്ള ചര്‍ച്ചകൾ സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍ കണക്കുകളും വസ്തുതകളും സംബന്ധിച്ച് വിശദീകരിക്കുകയാണ് റവന്യൂ മന്ത്രി കെ രാജന്‍.

ടൗണ്‍ഷിപ്പ് പ്രോജക്റ്റിന്റെയും മോഡല്‍ ഹൗസിന്റെയും സവിശേഷതകള്‍ അക്കമിട്ട് നിരത്താനാണ് റവന്യൂമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശ്രമിക്കുന്നത്. തേയിലച്ചെടികളുടെ വേരുകള്‍ ഒഴിവാക്കാനും മതിയായ ഭാരം താങ്ങാനുള്ള ശേഷി ഉറപ്പാക്കാനും 1.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ ആഴത്തില്‍ ആര്‍സിസി സാങ്കേതിക വിദ്യയിലൂടെയാണ് വീടുകളുടെ അടിത്തറ നിര്‍മിച്ചിരിക്കുന്നത്. ഇവ ഭൂകമ്പത്തെ പോലൂം പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. വീടുകളുടെ അടിത്തറയെ കുറിച്ച് പോലും ചോദ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ കിടപ്പുമുറികളിലും എയര്‍ കണ്ടീഷണറുകള്‍ക്കും എല്ലാ ബാത്‌റൂമുകളിലും വാട്ടര്‍ ഹീറ്ററുകള്‍ എന്നി ഒരുക്കാന്‍ വേണ്ട പ്രത്യേക സൗകര്യങ്ങള്‍. എല്ലാ കക്കൂസുകളിലും അടുക്കളയിലും എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍. ഹോം ഇന്‍വെര്‍ട്ടര്‍ ഘടിപ്പിക്കാനുള്ള സൗകര്യം. മെയിന്റനന്‍സ് ഒഴികെയുള്ള എല്ലാ ഇലക്ട്രിക്കല്‍ ഫിക്‌സ്ചറുകള്‍ക്കും ആക്‌സസറികള്‍ക്കും 3 വര്‍ഷം വാറന്റിയും വീടുകളില്‍ ഉണ്ടെന്നും മന്ത്രി പറയുന്നു. വീടിന് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണമേന്‍മ, കാലാവധി എന്നിവ അക്കമിട്ട് നിരത്തുന്ന മന്ത്രി വീടിന്റെ ചെലവും വിശദീകരിക്കുന്നു.

ഒരു വീടിന് 22,00,000 രൂപയാണ് അടിസ്ഥാന ചെലവായി കാണിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കേടുപാടുകള്‍ പരിഹരിക്കുന്നതിനായി 11000 രൂപയും, അടിയന്തര സാഹചര്യങ്ങളും അധിക സൈറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി 66000 രൂപ എന്നിവ കൂടി ഉള്‍പ്പെടുമ്പോള്‍ ആകെ തുക 22,77,000 രൂപയാകും. ജിഎസ്ടി, ഡബ്ല്യൂഡബ്ല്യൂസിഎഫ് ചെലവ് എന്നിവ കൂടി ഉള്‍പ്പെടുമ്പോള്‍ ഒരു വീടിന് ആകെ 2695000 രൂപ ചെലവ് വരുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

കെ രാജന്റെ പോസ്റ്റ് പൂര്‍ണരൂപം-

ചര്‍ച്ച ടൗണ്‍ഷിപ്പിലെ വീടിനെ കുറിച്ച് ആണല്ലോ.

ടൗണ്‍ഷിപ്പ് പ്രോജക്റ്റിന്റെയും മോഡല്‍ ഹൗസിന്റെയും പ്രധാന സവിശേഷതകള്‍ താഴെ നല്‍കുന്നു:

പ്രോജക്റ്റിന്റെ സവിശേഷതകള്‍

* പ്രോജക്റ്റ് തരം: സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള EPC (എന്‍ജിനീയറിങ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) പ്രോജക്റ്റ്, ഇത് ഒരു സമ്പൂര്‍ണ്ണ ടൗണ്‍ഷിപ്പായി വിഭാവനം ചെയ്തിരിക്കുന്നു.

* റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍: 410 വീടുകള്‍.

* സാമൂഹിക സൗകര്യങ്ങള്‍: സ്മാരകം, അങ്കണവാടി, കമ്മ്യൂണിറ്റി & പുനരധിവാസ കേന്ദ്രം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ആരോഗ്യ കേന്ദ്രവും ലാബും, മെറ്റീരിയല്‍ ശേഖരണ കേന്ദ്രം, മാര്‍ക്കറ്റ്, ഫുട്‌ബോള്‍ ഗ്രൗണ്ട്, 3 പൊതു ശുചിമുറികള്‍.

* ജലവിഭവ വിനിയോഗം: ജലസംഭരണി/ചെക്ക് ഡാം, ഭൂഗര്‍ഭ സംഭരണി (7.5 ലക്ഷം ലിറ്റര്‍), ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് (2.5 ലക്ഷം ലിറ്റര്‍), 10 STP-കളും (മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍) 9 റിട്ടന്‍ഷന്‍ പോണ്ടുകളും.

* റോഡുകള്‍: ആകെ 11.42 KM റോഡുകള്‍ (1.1 KM പ്രധാന റോഡ്, 2.77 KM ഉപറോഡ്, 7.55 KM ആന്തരിക റോഡുകള്‍).

* മറ്റ് സൗകര്യങ്ങള്‍: ചെറിയ പാലങ്ങളും കലുങ്കുകളും, ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഭൂഗര്‍ഭ കേബിളിംഗ്, തെരുവ് വിളക്കുകള്‍, ഇന്റര്‍ലോക്ക് പേയ്‌മെന്റ്, ചുറ്റുമതിലും ഗേറ്റും, പേവര്‍ ബ്ലോക്ക് ഏരിയ.

* ബാധ്യതാ കാലയളവ്: MEP ഇനങ്ങള്‍ക്കായി 3 വര്‍ഷവും സിവില്‍ നിര്‍മ്മാണത്തിന് 5 വര്‍ഷവും.

...............

മോഡല്‍ ഹൗസിന്റെ സവിശേഷതകള്‍

ഘടന

* അടിത്തറ: RCC അടിത്തറകള്‍ (9 എണ്ണം), തേയിലച്ചെടികളുടെ വേരുകള്‍ ഒഴിവാക്കാനും മതിയായ ഭാരം താങ്ങാനുള്ള ശേഷി ഉറപ്പാക്കാനും 1.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ ആഴത്തില്‍ നിര്‍മ്മിച്ചിരിക്കുന്നു.

* ഭൂകമ്പ പ്രതിരോധം: RCC ഫ്രെയിം ചെയ്ത ഘടന, IS 1893-2002 (ഭാഗം 1) അനുസരിച്ച് ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

* ഭിത്തികള്‍: കോളങ്ങള്‍ക്ക് പകരം ഷിയര്‍ ഭിത്തികള്‍ ഉപയോഗിച്ചിരിക്കുന്നു.

* മേല്‍ക്കൂര: RCC സ്ലാബ് മേല്‍ക്കൂര. വരാന്തയ്ക്ക് സ്റ്റീല്‍ ഫ്രെയിമും മംഗലാപുരം ഓടുകളും.

* ഗോവണി: സ്റ്റീല്‍ കൊണ്ടുള്ള പുറം ഗോവണി.

ഭിത്തികളും ഫിനിഷിംഗും

* കല്‍പ്പണി: നിലവാരമുള്ള കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ച് കല്‍പ്പണി.

* പ്ലാസ്റ്ററിംഗ്: ഭിത്തി പ്ലാസ്റ്ററിംഗ് 12mm കനം (1:4 സിമന്റ് മോര്‍ട്ടാര്‍), സീലിംഗ് പ്ലാസ്റ്ററിംഗ് 9mm കനം (1:3 സിമന്റ് മോര്‍ട്ടാര്‍).

* ടൈലിംഗ്:

* ഫ്‌ലോറിംഗ്: MYK-307 ഗ്രേഡ് പശ ഉപയോഗിച്ച് പതിച്ച കജരിയ മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുകള്‍.

* ടോയ്‌ലറ്റ്: ഭിത്തിയിലും തറയിലും കജരിയ ടൈലുകള്‍, ജോയിന്റുകള്‍ MYK ലാറ്റിക്രീറ്റ് എപ്പോക്‌സി ഉപയോഗിച്ച് ഫിനിഷ് ചെയ്തിരിക്കുന്നു.

* സിറ്റ്-ഔട്ട് & പടികള്‍: ലപട്രോ സ്റ്റീല്‍ ഗ്രേ, ലെതര്‍ ഫിനിഷ് ഗ്രാനൈറ്റ്.

* അടുക്കള/വര്‍ക്ക് ഏരിയ കൗണ്ടര്‍: കറുപ്പ് പോളിഷ് ചെയ്ത ഗ്രാനൈറ്റ്.

* പെയിന്റ്:

* പുറംഭിത്തി: ഡാംപ്-പ്രൂഫ് പ്രൈമറിന് മുകളില്‍ പ്രീമിയം അക്രിലിക് എമല്‍ഷന്‍ പെയിന്റ് (ഏഷ്യന്‍ പെയിന്റ്‌സ്, 7 വര്‍ഷം വാറന്റി).

* അകംഭിത്തി: പുട്ടി ഫിനിഷ് ചെയ്ത ഭിത്തിയില്‍ പ്രീമിയം അക്രിലിക് എമല്‍ഷന്‍ പെയിന്റ് (ഏഷ്യന്‍ പെയിന്റ്‌സ്, 7 വര്‍ഷം വാറന്റി).

* മറ്റുള്ളവ: എല്ലാ അകത്തെ ഭിത്തികളിലും സ്ലാബിലും, മുന്‍ഭാഗത്തെ പുറംഭിത്തിയിലും പുട്ടി വര്‍ക്ക് ചെയ്തിരിക്കുന്നു. മേല്‍ക്കൂര സ്ലാബിനും കക്കൂസുകള്‍ക്കും വാട്ടര്‍ പ്രൂഫിംഗ് ചെയ്തിട്ടുണ്ട്.

ജോയിനറീസ് (കതകുകളും ജനലുകളും)

* ട്രസ് വര്‍ക്ക്: ടാറ്റാ സ്റ്റീല്‍ ട്യൂബുകള്‍.

* ജനലുകള്‍: 20 വര്‍ഷം വാറന്റിയുള്ള UPVC ജനലുകള്‍.

* അകത്തെ കതകുകള്‍: കിറ്റ്‌പ്ലൈ ഫ്‌ലഷ് ഡോറുകള്‍ (BWP) WPC ഫ്രെയിമുകള്‍ (5 വര്‍ഷം വാറന്റി) സഹിതം ഗോദ്രേജ് ഹാര്‍ഡ്വെയര്‍ ഉപയോഗിച്ചിരിക്കുന്നു.

* പുറത്തെ കതകുകള്‍: ടാറ്റാ പ്രവേഷ് വുഡ്-ഫിനിഷ് സ്റ്റീല്‍ ഡോറുകള്‍, ഗോദ്രേജ് ലോക്ക്, ഡോര്‍സെറ്റ് ഹിഞ്ചുകള്‍, ടവര്‍ ബോള്‍ട്ട് എന്നിവയോടെ (5 വര്‍ഷം വാറന്റി).

* ടോയ്‌ലറ്റ് കതകുകള്‍: 10 വര്‍ഷം വാറന്റിയുള്ള FRP കതകുകള്‍.

* കൊതുകുവല: മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും കതകുകള്‍ക്ക് അലുമിനിയം പൗഡര്‍ കോട്ടഡ് ഫ്രെയിമില്‍ SS 304 ഗ്രേഡ് കൊതുകുവല.

PHE ഇനങ്ങള്‍ (പ്ലംബിംഗ്, സാനിറ്ററി)

* ബാത്‌റൂം ഫിക്‌സ്ചറുകള്‍: രണ്ട് ബാത്‌റൂമുകള്‍ക്കും 10 വര്‍ഷം വാറന്റിയുള്ള CERA ഫിക്‌സ്ചറുകള്‍ (വാട്ടര്‍ ക്ലോസറ്റ്, മിക്‌സര്‍ ടാപ്പ്, ഷവര്‍ മുതലായവ).

* സിങ്കുകളും ബേസിനുകളും:

* കൗണ്ടര്‍ടോപ്പോടുകൂടിയ ഒരു പൊതു വാഷ് ബേസിന്‍.

* വര്‍ക്ക് ഏരിയയില്‍ ഡ്രെയിന്‍ ബോര്‍ഡോട് കൂടിയതും അടുക്കളയില്‍ അല്ലാത്തതുമായ മാറ്റ് ഫിനിഷ് CERA സിങ്കുകള്‍ (10 വര്‍ഷം വാറന്റി).

* ജലസംഭരണി: 1000 ലിറ്റര്‍ ശേഷിയുള്ള PVC വാട്ടര്‍ ടാങ്ക്.

* മലിനജലം: ആന്തരിക മലിനജല ലൈനുകള്‍ക്കായി PVC മാന്‍ഹോള്‍ കവറുകള്‍.

അകത്തെ നിര്‍മ്മാണങ്ങള്‍

* അലമാരകള്‍:

* കിടപ്പുമുറികള്‍: കിറ്റ്‌പ്ലൈയുടെ ലാമിനേറ്റഡ് മറൈന്‍ പ്ലൈവുഡ്.

* അടുക്കള: ലാമിനേറ്റഡ് കാലിബ്രേറ്റഡ് പ്ലൈവുഡ് ഉപയോഗിച്ച് മുകളിലെ സ്റ്റോറേജ് (25 വര്‍ഷം വാറന്റി), ഉയര്‍ന്ന ഡെന്‍സിറ്റിയുള്ള മള്‍ട്ടിവുഡ് ഉപയോഗിച്ച് താഴത്തെ സ്റ്റോറേജ് (25 വര്‍ഷം വാറന്റി), ഇത് PU പെയിന്റ് ഉപയോഗിച്ച് ഫിനിഷ് ചെയ്തിരിക്കുന്നു.

* ഹാര്‍ഡ്വെയര്‍: അടുക്കള സ്റ്റോറേജിന് എബ്‌കോ ഹാര്‍ഡ്വെയര്‍ (3 വര്‍ഷം വാറന്റി).

* കണ്ണാടികള്‍: വാഷ് ഏരിയയിലും ബാത്‌റൂമിലും 6mm കട്ടിയുള്ള സെന്റ്-ഗോബൈന്‍ കണ്ണാടികള്‍.

ഇലക്ട്രിക്കല്‍ ജോലികള്‍

* വയറിംഗ് & കണ്ട്യൂട്ടുകള്‍: കണ്‍സീല്‍ഡ് BALCO കണ്ട്യൂട്ടുകളില്‍ FRLSH-ഗ്രേഡ് V-ഗാര്‍ഡ് കോപ്പര്‍ വയറിംഗ്.

* സ്വിച്ചുകള്‍: MK ഹണിവെല്‍ പ്രീമിയം മോഡുലാര്‍ സ്വിച്ചുകള്‍.

* വൈദ്യുതി: 3-ഫേസ് കണക്ഷന്‍, L&T 6-വേ ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ്, L&T സര്‍ക്യൂട്ട് ബ്രേക്കറുകള്‍.

* മീറ്ററുകള്‍: ഹെന്‍സെല്‍ IP65 കാലാവസ്ഥയെ പ്രതിരോധിക്കുന്ന 3-ഫേസ് മീറ്റര്‍ ബോര്‍ഡുകള്‍, റൂഫ്ടോപ്പ് സോളാര്‍ ചെക്ക് മീറ്ററിനുള്ള സൗകര്യത്തോടെ.

* ഫിറ്റിംഗുകള്‍: ഫിലിപ്‌സ് ലൈറ്റ് ഫിറ്റിംഗുകള്‍, ഹാവെല്‍സിന്റെ ഊര്‍ജ്ജക്ഷമതയുള്ള BLDC സീലിംഗ് ഫാനുകളും എക്‌സ്‌ഹോസ്റ്റ് ഫാനുകളും.

* സൗകര്യങ്ങള്‍:

* എല്ലാ കിടപ്പുമുറികളിലും എയര്‍ കണ്ടീഷണറുകള്‍ക്കും എല്ലാ ബാത്‌റൂമുകളിലും വാട്ടര്‍ ഹീറ്ററുകള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍.

* എല്ലാ കക്കൂസുകളിലും അടുക്കളയിലും എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍.

* ഹോം ഇന്‍വെര്‍ട്ടര്‍ ഘടിപ്പിക്കാനുള്ള സൗകര്യം.

* വാറന്റി: മെയിന്റനന്‍സ് ഒഴികെയുള്ള എല്ലാ ഇലക്ട്രിക്കല്‍ ഫിക്‌സ്ചറുകള്‍ക്കും ആക്‌സസറികള്‍ക്കും 3 വര്‍ഷം വാറന്റി.

ചെലവ്

Basic price for single residence unit - 2200000

Defects liability Impact for 3 and 5 years - 11000

Contingencies and Additional site facilities 66000

Total - 2277000

GST 18% - 396000

expense towards WWCF 1% - 22000

Net amount for single unit - 2695000

Mundakai Chooralmala landslide disaster in Wayanad, Revenue Minister K. Rajan is explaining the figures and facts of township project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT