Kerala

കാമുകിയെ കാണാന്‍ മോഷ്ടിച്ച ബൈക്കില്‍ യാത്ര, മടങ്ങും വഴി അപകടം; മൂന്ന് പേര്‍ അറസ്റ്റില്‍ 

സംഘത്തിൽ ഒരാളുടെ കാമുകിയെ കാണാനായിരുന്നു യാത്ര. പുത്തരിക്കലിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ യാത്ര തിരിച്ച ഇവർ തെന്മലയിൽ വാഹനം വിറ്റു

Author : സമകാലിക മലയാളം ഡെസ്ക്


താനൂർ: മോഷ്ടിച്ച ബൈക്കുമായി കൊല്ലത്തെ കാമുകിയെ കണ്ട് മടങ്ങിയ യുവാക്കൾ അറസ്റ്റിൽ. യാത്രക്കിടയിൽ ഇവർ അപകടത്തിൽപ്പെട്ടതോടെയാണ് പൊലീസ് പിടിയിലായത്.  

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിയാടി മുഹമ്മദ് അകിബ് (ആഷിഖ് –21), പൊക്ലിന്റെ പുരക്കൽ റസൽ (19), കുഞ്ഞിക്കപ്പന്റെ പുരക്കൽ മുഹമ്മദ് ഹുസൈൻ (അമീൻ– 24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഒരാളുടെ കാമുകിയെ കാണാനായിരുന്നു യാത്ര. പുത്തരിക്കലിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ യാത്ര തിരിച്ച ഇവർ തെന്മലയിൽ വാഹനം വിറ്റു.  

കൊല്ലം ചാത്തന്നൂരിൽ നിന്ന് മറ്റൊരു ബൈക്ക് കവർന്നു.  ഒരാൾ ബസിലും മറ്റുള്ളവർ ബൈക്കിലും മടങ്ങി. പാലക്കാട് മലപ്പുറം അതിർത്തിയിൽ ബൈക്ക് മറിഞ്ഞ് റസലും ഹുസൈനും അപകടത്തിൽപ്പെടുകയായിരുന്നു. തുടരന്വേഷണത്തിൽ കാര്യങ്ങൾ വ്യക്തമായതോടെയാണ് മൂന്ന് പേരേയും അറസ്റ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും