RJD Tejashwi Yadav Screen short
Kerala

'ബിഹാറും കേരളം പോലെ ആകണം', പിണറായി സർക്കാരിനെ പ്രശംസിച്ച് തേജ്വസി യാദവ്

കേരളത്തിൽ എല്ലാവർക്കും ഒരുപോലെ വിദ്യാഭാസവും സാമൂഹ്യ സുരക്ഷയും ലഭിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പൊന്നാനിയിൽ എൽഡിഎഫ് പ്രചാരണം കൊഴുപ്പിച്ച് ആർജെഡി നേതാവ് തേജ്വസി യാദവ്. ബിഹാറും കേരളം പോലെ ആകുമെന്നാണ് ആ​ഗ്രഹിക്കുന്നത്. കേരളം എന്നും ബിഹാറിന് മാ‍ർ​ഗദർശനമാണെന്നും തേജ്വസി പറഞ്ഞു.

കേരളത്തിൽ എല്ലാവർക്കും ഒരുപോലെ വിദ്യാഭാസവും സാമൂഹ്യ സുരക്ഷയും ലഭിക്കുന്നു. ജാതിക്കെതിരായ പോരാട്ടം കേരളത്തെ ഒരുമിച്ച് നിർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രളയവും കോവിഡും വന്നപ്പോൾ നടത്തിയ പ്രതിരോധങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. പിണറായി സർക്കാർ അഭിനന്ദനം അർഹിക്കുന്നു. രാജ്യത്തെ യുവാക്കൾക്ക് കേവലം മുദ്രാവാക്യം കൊണ്ട് ഒന്നും ലഭിക്കില്ല. മൂലധനം നിക്ഷേപം വേണം.

പ്രധാനമന്ത്രിക്ക് ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധയില്ല ആർഎസ്എസ് ഗുരുക്കന്മാർ നിർവചിച്ച പുസ്തകങ്ങൾ ആണ് അവർക്കിന്ന് ഭരണഘടന. ആ പുസ്തകം നമ്മൾക്ക് ആവശ്യമില്ല. ബിജെപി രാജ്യത്ത് പറയുന്നത് വെറുപ്പിന്‍റെ രാഷ്ട്രീയമാണെന്നും തേജസ്വി വ്യക്തമാക്കി.

RJD Leader Tejashwi Yadav in Kerala LDF Election assembly campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

പെന്‍ഷനാവുന്നവര്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട!, വരുമാനം കൂട്ടാം; എന്‍പിഎസില്‍ പുതിയ ഇന്‍കം സ്‌കീം, വിശദാംശങ്ങള്‍

'അനിയനെ ഭാര്യ തല്ലി, അവള്‍ കുഞ്ഞുമായി പോയ അന്ന് അവന്‍ ആത്മഹത്യ ചെയ്തു; രവിയെ എനിക്ക് മനസിലാകും'; പിന്തുണച്ച് റീഹാന

അപ്പനിൽ നിന്ന് മക്കൾക്ക് കിട്ടുന്ന 5 സ്വഭാവ സവിശേഷതകൾ

മാനേജർ തസ്തികയിൽ നിരവധി ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, രണ്ട് ലക്ഷം വരെ ശമ്പളം, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം

SCROLL FOR NEXT