Shabeer Scren grab
Kerala

കിടക്കാനിരിടം ചോദിച്ചെത്തിയത് പൊലീസ് സ്റ്റേഷനില്‍, പിന്നെയാണ് ട്വിസ്റ്റ്

അഭയം ചോദിച്ചെത്തിയ ആളുടെ മട്ടും ഭാവവും കണ്ടപ്പോള്‍ പൊലീസിന് ചെറിയ സംശയം തോന്നി. ആ സംശയമാണ് മോഷണക്കേസ് പ്രതിയെ പിടികൂടാന്‍ കാരണമായത്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കൈയിലുള്ള പണം നഷ്ടപ്പെട്ടു, കിടക്കാനൊരിടം വേണമെന്ന ആവശ്യവുമായാണ് ഷബീര്‍ മാനന്തവാടി പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ അഭയം ചോദിച്ചെത്തിയ ആളുടെ മട്ടും ഭാവവും കണ്ടപ്പോള്‍ പൊലീസിന് ചെറിയ സംശയം തോന്നി. ആ സംശയമാണ് മോഷണക്കേസ് പ്രതിയെ പിടികൂടാന്‍ കാരണമായത്.

കണ്ണൂര്‍ കണ്ണപുരത്തെ മാറ്റാന്‍കീല്‍ തായലേപുരയില്‍ എം ടി ഷബീറാണ് ഞായറാഴ്ച രാത്രി മാനന്തവാടി പൊലീസ് സ്റ്റേഷനിലെത്തിയത്. മട്ടും ഭാവവും കണ്ടപ്പോള്‍ ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മനു അഗസ്റ്റിന് സംശയംതോന്നി.

ഷബീറിന്റെ കൈയില്‍ക്കണ്ട പഴ്സില്‍നിന്ന് ആധാര്‍കാര്‍ഡ് ലഭിച്ചു. വിലാസം കണ്ടപ്പോള്‍ കണ്ണൂര്‍ കണ്ണപുരത്താണെന്ന് മനസ്സിലായി. ഷബീറിനെ അറിയിക്കാതെ കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചു. അപ്പോഴാണ് തങ്ങള്‍ തിരയുന്ന മോഷണക്കേസ് പ്രതിയാണെന്ന മറുപടി ലഭിച്ചത്.

കണ്ണപുരത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ചുകയറി ഇലക്ട്രിക് സാമഗ്രികള്‍ മോഷ്ടിച്ച ശേഷമാണ് ഒളിവില്‍പ്പോയത്. ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ പി റഫീഖിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ഷബീര്‍ എല്ലാകാര്യവും തുറന്നുപറഞ്ഞു. പിന്നീട് കണ്ണപുരം പൊലീസെത്തി ഇയാളെ കൊണ്ടുപോയി.

Robbery case accused police station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഠനത്തിനും ജോലിക്കും വിദേശത്തു പോകേണ്ട; യുവാക്കള്‍ക്കായി നോളജ് വാലി, ജോബ് വാച്ച് ടവര്‍ പദ്ധതികള്‍; ബജറ്റില്‍ പ്രഖ്യാപനം

വൃക്കയിലെ അർബുദം: വിവിധ ഘട്ടങ്ങളും ചികിത്സാ സാധ്യതകളും തിരിച്ചറിയാം

ബജറ്റിലൂടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമല്ലെന്ന് തെളിഞ്ഞു, ധവളപത്രം മുന്‍കൂര്‍ജാമ്യമെടുക്കല്‍, വിസ്മയങ്ങള്‍ കണ്ടില്ല; പിണറായി വിജയന്‍

യുഎഇയില്‍ പ്രവാസികള്‍ക്ക് ആശ്വാസം; 30 ദിവസം വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് കസേരക്കളി; 'സീറ്റ് വിട്ടുതരില്ലെന്ന്' മീനാക്ഷി; ചുമതലയേൽക്കാനാകാതെ റീന മടങ്ങി