പ്രതീകാത്മക ചിത്രം 
Kerala

കളിത്തോക്ക് കാണിച്ച് ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച; നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

കണ്ണൂരിലെ ധനകാര്യ സ്ഥാപനത്തില്‍ കളിത്തോക്ക് കാണിച്ച് കവര്‍ച്ച നടത്തിയയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരിലെ ധനകാര്യ സ്ഥാപനത്തില്‍ കളിത്തോക്ക് കാണിച്ച് കവര്‍ച്ച നടത്തിയയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.  ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കൂട്ടുപുഴ പേരട്ട ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ഫൈനാന്‍സില്‍ ആണ് യുവാവ് കവര്‍ച്ച നടത്തിയത്. 

ഒരു വനിതാ ജീവനക്കാരി മാത്രമുള്ളപ്പോള്‍ സ്ഥാപനത്തില്‍ കയറിയ യുവാവ് കൈയ്യിലെ തോക്ക് കാണിച്ച് പണം കവരുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. പേരട്ട സ്വദേശി അബ്ദുള്‍ ഷുക്കൂറിനെ പിന്നീട് പൊലീസിന് കൈമാറി. ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് പൊലീസ് പരിശോധനയില്‍ വ്യക്തമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT