Guruvayur temple image credit: Guruvayur Devaswom
Kerala

ഗുരുവായൂര്‍ ദേവസ്വം റെസ്റ്റ് ഹൗസുകളില്‍ മുറികള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് നല്‍കാം; വ്യാജ വാ​ഗ്ദാനങ്ങളിൽ വീഴരുത്, മുന്നറിയിപ്പ്

ഗുരുവായൂര്‍ ദേവസ്വം പാഞ്ചജന്യം ,കൗസ്തുഭം റെസ്റ്റ് ഹൗസുകളില്‍ മുറികള്‍ ബുക്ക് ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഭക്തരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ വ്യാജ വെബ് സൈറ്റുകള്‍.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം പാഞ്ചജന്യം ,കൗസ്തുഭം റെസ്റ്റ് ഹൗസുകളില്‍ മുറികള്‍ ബുക്ക് ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഭക്തരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ വ്യാജ വെബ് സൈറ്റുകള്‍. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വ്യാജ വെബ് സൈറ്റുകള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂരില്‍ ഈ ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഗുരുവായൂര്‍ ദേവസ്വം റെസ്റ്റ് ഹൗസുകളില്‍ ഭക്തര്‍ക്ക് റൂം ബുക്ക് ചെയ്യാന്‍ www.guruvayurdevaswom.in എന്ന ദേവസ്വം ഔദ്യോഗിക വെബ് സെറ്റ് വഴി സാധ്യമാണ്. മറ്റ് സ്വകാര്യ വെബ്‌സൈറ്റുകളില്‍ നിന്ന് ഈ സേവനം ലഭ്യമല്ല. ദേവസ്വം റെസ്റ്റ് ഹൗസുകളില്‍ മുറികള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് നല്‍കാമെന്ന വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭക്തര്‍ ജാഗ്രത പാലിക്കണമെന്നും ദേവസ്വം അറിയിച്ചു. ഗുരുവായൂര്‍ ദേവസ്വം റൂം ബുക്കിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ 0487-2556335 എന്ന നമ്പറില്‍ ഭക്തര്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

Rooms can be booked in advance at Guruvayur Devaswom rest houses; Don't fall for false promises, Warning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

'കൃഷിയിടത്തില്‍ വെക്കുന്ന പേക്കോലം പോലെ'; മന്ത്രി വിഎന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

'ബിജെപിയില്‍ കൂട്ട ആത്മഹത്യ നടക്കുന്നു; മരിച്ചവരെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍ പോലും സിപിഎം നിലം തൊടില്ല'

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തി യുവാവ്; പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു, പ്രതിക്കായി തിരച്ചില്‍

എസ്‌ഐആര്‍: ബിഎല്‍ഒ ആരെന്ന് അറിയണോ?, എങ്ങനെ കണ്ടെത്താം?, വിശദാംശങ്ങള്‍

SCROLL FOR NEXT