പ്രതീകാത്മക ചിത്രം 
Kerala

കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി; എട്ടു വയസുകാരൻ മരിച്ചു

നാലു വയസുകാരനായ കൂട്ടുകാരനൊപ്പം ഊഞ്ഞാലിൽ കളിക്കുകയായിരുന്നു അർജുൻ

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി എട്ടു വയസുകാരൻ മരിച്ചു. പൂക്കോട്ടുപാടം വട്ടപ്പാടം സ്വദേശിയായ സതീഷ് ബാബുവിന്റേയും രജിതയുടേയും മകൻ അർജുൻ ആണ് മരിച്ചത്. ഇന്നലെ രാവിലെ വീടിനു സമീപമാണ് അപകടമുണ്ടായത്. 

നാലു വയസുകാരനായ കൂട്ടുകാരനൊപ്പം ഊഞ്ഞാലിൽ കളിക്കുകയായിരുന്നു അർജുൻ. ഊഞ്ഞാലിന്റെ കയർ അബദ്ധത്തിൽ കുരുങ്ങുകയായിരുന്നു. സതീഷ് ബാബുവും സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള ആശുപത്രിയിലും പിന്നീട് നിലമ്പൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. പായമ്പാടം ജിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി