RP Group founder and chairman Ravi Pillai 
Kerala

പ്രധാന വെല്ലുവിളി ഭൂമിയുടെ ലഭ്യത; പ്രോജക്ട് റിപ്പോര്‍ട്ടിനെ മാത്രം ആശ്രയിച്ച് കേരളത്തില്‍ നിക്ഷേപം പാടില്ല: രവി പിള്ള

ഒരു സംസ്ഥാനത്ത് ഒരു പ്രോജക്റ്റ് വിജയിച്ചേക്കാം, പക്ഷേ മറ്റൊരു സംസ്ഥാനത്ത് വിജയിച്ചേക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് വലിയ ലാഭം നേടാനുള്ള സാഹചര്യങ്ങളില്ലെന്ന് പ്രമുഖ പ്രവാസി വ്യവസായി രവി പിള്ള. ഹോസ്പിറ്റാലിറ്റി മേഖലയാണ് നിലിവില്‍ കേരളത്തിലെ ഏറ്റവും ലാഭകരമായ വ്യവസായ മേഖല. ഭൂമിയുടെ ലഭ്യതയാണ് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും രവി പിള്ള പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ ആണ് രവി പിള്ളയുടെ പ്രതികരണം.

സാങ്കേതിക പ്രശ്‌നങ്ങളും മാനുഷിക വിഭവങ്ങളും കേരളത്തില്‍ കുറവാണ്. ഇതെല്ലാം വ്യവസായത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന വിഷയങ്ങളാണ്. മത്സ്യബന്ധനം, ധാതുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള വ്യവസായങ്ങളും, തേയില, കാപ്പി പോലുള്ള കാര്‍ഷി വ്യവസായങ്ങളും കേരളത്തിന് അനുയോജ്യമാണെന്നും രവി പിള്ള പറയുന്നു.

കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പൊജക്ട് റിപ്പോര്‍ട്ടിനെ മാത്രം ആശ്രയിക്കരുത്, വിശദമായ പഠനം നടത്തണം. ബിസിനസിലെ വെല്ലുവിളി എല്ലാ ദിവസവും വളരുന്ന ഒന്നാണ്. അതിനാല്‍ വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ പ്രധാനമാണ്. ഒരു സംസ്ഥാനത്ത് ഒരു പ്രോജക്റ്റ് വിജയിച്ചേക്കാം, പക്ഷേ മറ്റൊരു സംസ്ഥാനത്ത് വിജയിച്ചേക്കില്ലെന്നും രവി പിള്ള മുന്നറിയിപ്പ് പറയുന്നു.

കേരള സമൂഹത്തിന് വ്യവസായികളോടുള്ള സമീപനത്തെയും രവി പിള്ള വിമര്‍ശിക്കുന്നു. കേരളത്തില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനെ അവജ്ഞയോടെയാണ് സമൂഹം കാണുന്നത്. സാമ്പത്തികമായി വിജയിക്കുന്നവര്‍ അനധികൃതമായി നേട്ടം കൈവരിച്ചെന്ന് പോലും ആക്ഷേപം ഉയരാം. ഗള്‍ഫില്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍ വ്യവസായികള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്. അവര്‍ സമ്പന്നരെ മാത്രമേ വിലമതിക്കുന്നുള്ളൂ. അല്ലെങ്കില്‍, ട്രംപിനെ ആരാണ് വില വയ്ക്കുക. സമ്പത്തും സൈനിക ശക്തിയുമാണ് ട്രംപിന് ലോക രാഷ്ട്രങ്ങള്‍ നല്‍കുന്ന വിലയ്ക്ക് പിന്നില്‍. സമ്പത്തിന്റെ ശക്തി, അത് ശക്തിതന്നെയാണെന്നും രവി പിള്ള അടിവരയിടുന്നു.

RP Group founder and chairman Ravi Pillai about kerala business enviornment. His RP Group, said to be worth billions, now operates across the globe.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാകിസ്ഥാനെ പോലെ ദല്ലാള്‍ പണിയെടുക്കുന്ന രാജ്യമല്ല ഇന്ത്യ; ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജം'

ലോകത്തത്തെ മികച്ച 10 വിമാനത്താവളങ്ങള്‍; ഒന്നാമതെത്തി സിംഗപ്പൂര്‍ ഷാംഗി, 30 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡല്‍ഹി

പുറപ്പെടാന്‍ വൈകി; കെഎസ്ആര്‍ടിസി ബസ് ഓടിച്ചുപോകാന്‍ പൊലിസുകാരന്റെ ശ്രമം; മദ്യലഹരിയില്‍ എന്ന് ആരോപണം; കസ്റ്റഡിയില്‍

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പരാതിയുമായി കെ സുരേന്ദ്രന്‍

'ചട്ടങ്ങളുടെ വ്യക്തമായ ലംഘനം'; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും :കെ സി വേണുഗോപാല്‍

SCROLL FOR NEXT